തിരുവനന്തപുരം: ആദ്യ പിണറായി മന്ത്രിസഭയിൽ നിന്നും മന്ത്രിസഭയിൽ ഇക്കുറി ഉള്ളത് മുഖ്യമന്ത്രി പിണറായി അടക്കം മൂന്ന് പേർ മാത്രമാണ്. എൻസിപിയിലെ എ കെ ശശീന്ദ്രനും ജനതാദൾ എസിലെ കെ കൃഷ്ണൻ കുട്ടിയുമാണ് ഇവർ. മറ്റെല്ലാവരും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകതയുള്ളത്. നിയമസഭയിലേക്ക് ആദ്യമായി വിജയിച്ചു കയറി എം ബി രാജേഷാണ് സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത്.

സിപിഎം 12 മന്ത്രിസ്ഥാനങ്ങളിലും പുതുമുഖങ്ങളെ ഇറക്കിയപ്പോൾ സിപിഐയും പുതുമുഖങ്ങളെ തന്നെയാണ് അണി നിരത്തിയത്. സിപിഐയിൽ നിന്നും നാല് മന്ത്രിമാർ പുതുമുഖങ്ങളായപ്പോൾ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടു. ഇത് കൂടാതെ ജെഡിഎസ് ഒഴികെ എല്ലാ കക്ഷികൾക്കും മന്ത്രിപദവി നൽകുകയും ചെയ്തു ഇടതുമുന്നണി.

ടീം പിണറായി 2.0യിലെ അംഗങ്ങളെ അറിയാം

CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം വിഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറന്മുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)

CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)

KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)

JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)

NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)

DKC
20. ആന്റണി രാജു (തിരുവനന്തപുരം)

INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )

സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM

ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI

ചീഫ് വിപ്പ്
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM