- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
എയർഷോയെ വരവേല്ക്കാൻ ബഹ്റിൻ ഒരുങ്ങി; ഇന്ത്യയടക്കം 34 രാജ്യങ്ങൾ പങ്കെടുക്കുന്ന നാലാമത് അന്താരാഷ്ട്ര എയർഷോയ്ക്ക് 21 ന് തുടക്കം
ബഹ്റൈൻ ആതിഥേയത്വം നൽകുന്ന നാലാമത് അന്താരാഷ്ട്ര എയർഷോ വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സംഘാടകർ. ഇന്ത്യയടക്കം 34 രാജ്യങ്ങളിൽനിന്നായി 120 ഓളം സ്ഥാപനങ്ങളാണ് ഷോയിൽ പങ്കെടുക്കുക. എയർഷോയിൽ ഇന്ത്യയുടെ തേജസ് വിമാനം പ്രകടനം നടത്തും. എയർനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസി വികസിപ്പിച്ചതാണ് ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്. ഇതിലെ സെൻസ
ബഹ്റൈൻ ആതിഥേയത്വം നൽകുന്ന നാലാമത് അന്താരാഷ്ട്ര എയർഷോ വൻ വിജയമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് സംഘാടകർ. ഇന്ത്യയടക്കം 34 രാജ്യങ്ങളിൽനിന്നായി 120 ഓളം സ്ഥാപനങ്ങളാണ് ഷോയിൽ പങ്കെടുക്കുക.
എയർഷോയിൽ ഇന്ത്യയുടെ തേജസ് വിമാനം പ്രകടനം നടത്തും. എയർനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസി വികസിപ്പിച്ചതാണ് ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്. ഇതിലെ സെൻസറുകളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഡിആർഡിഒ ആണ് തയ്യാറാക്കിയിരിക്കുന്നത്. ജനവരി 21നാണ് ബഹറിൻ ഇന്റർനാഷണൽ എയർഷോ നടക്കുന്നത്. സാക്കിർ എയർബേയ്‌സിൽ വച്ചായിരിക്കും പ്രകടനങ്ങൾ.
ഹിന്ദുസ്ഥാൻ എയർനോടിക്‌സ്, ഐഎഎഫ്, ഐഎൻ, സിഎസ്‌ഐ, പിഎസ് യുഎസ്, സിഇഎംഐഎൽഎസി എന്നിവർ ഷോയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ വികസിത പ്രതിരോധ സാങ്കേതിക വിദ്യ കയറ്റുമതി ലക്ഷ്യമിട്ടാണ് പ്രദർശിപ്പിക്കുക. തേജസിന്റെ അഭ്യാസ പ്രകടനമടക്കം ഷോയിൽ ഉണ്ടാകം. ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നാണ് തേജസ്. ആദ്യമായാണ് തേജ് രാജ്യത്തിന് പുറത്ത് പറക്കുന്നത്. എഎൽഎച്ച് ദ്രുവ് ഹെലികോപ്ടറും പ്രദർശനത്തിനുണ്ട്. എയർഫോഴ്‌സിന്റെ സാംരഗ് ടീം ആണ് 2003 മുതൽ ഇന്ത്യൻ എയർഫോഴ്‌സിന്റെ ബ്രാന്റ് അംബാസഡർമാർ.
ചിലി, യുഎഇ, ബെർലിൻ, യുകെ, തുടങ്ങി ഇന്ത്യക്ക് പുറത്തും അകത്തുമായി നിരവധി പ്രകടനങ്ങൾ ടീം നടത്തിയിട്ടുണ്ട്. 2008ലെ ബർലിൻ എയർഷോയിൽ ടീമിന് ബെസ്റ്റ് ലുക്കിങ് ക്ലോസ് ഫോർമേഷൻ ഹെലികോപ്ടർ ടീം എന്ന ബഹുമതിയും ലഭിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സ് നിർമ്മിക്കുന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്ടോപ്ടറുകളാണ് ടീം ഉപയോഗിക്കുന്നത്.
എയർഷോയുടെ ഭാഗമായി വിമാന അഭ്യാസപ്രകടനങ്ങൾക്ക് പുറമെ കാണികൾക്കായി വിനോദ പരിപാടികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലോകത്തെ മികച്ച ഏറോബാറ്റിക് ടീമുകളായ റഷ്യൻ നൈറ്റ്‌സ്, സൗദി ഹോക്‌സ്, യു.എ.ഇ അൽ ഫുർസാൻ, ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റർ ടീം എന്നിവ മാനത്ത് ദൃശ്യവിസ്മയമൊരുക്കും. എയർഷോ കാണാനത്തെുന്നവർക്കായി ഒരുക്കിയ ബബ്ൾ ബാഷ് ഫുട്ബാളാണ് ഇത്തവണത്തെ പുതുമ. വലിയ ബലൂണുകൾക്കുള്ളിൽ നിന്ന് കളിക്കുന്ന ഫുട്ബാളാണിത്. പന്തിനായി പോരാടുന്നതും പരസ്പരം കൂട്ടിയിടിച്ച് വീഴുന്നതും കളി രസകരമാക്കും. കൂടാതെ മൂന്നുദിവസവും സന്ദർശകർക്കായി മാജിക് ഷോയും സംഗീതപരിപാടികളുണ്ടാകും.