- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോളജിയിൽ പ്രാഗത്ഭ്യമുള്ളവരെ കിട്ടാനില്ല; ഇറ്റലിയിൽ വിദഗ്ധരെ കാത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ
റോം: രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു വരികയാണെന്നും മറ്റും മുറവിളി ഉയരുന്ന സാഹചര്യത്തിലും സാങ്കേതിക വിദഗ്ധരുടെ അഭാവം മൂലം ആയിരക്കണക്കിന് തൊഴിലുകൾ ഒഴിഞ്ഞുകിടക്കുന്നു. സാങ്കേതിക മേഖലയിലാണ് വിദഗ്ധരുടെ അഭാവം മൂലം തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 76,000 വിദഗ്ധരുടെ ഒഴിവുകളാണ് ഇൻഡസ്ട്രിയൽ, സർവീസ് സെക്ടറുകളിലുള്ളത്. വിവിധ കമ്പനികൾ പരസ്യം ചെയ്ത കണക്കു പ്രകാരമാണിത്. ഇറ്റലി മിനിസ്ട്രി ഓഫ് വർക്ക് ആൻഡ് ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് സോഫ്റ്റ് വെയർ ഡെവലപ്പേഴ്‌സ്, അനലിസ്റ്റുകളുടെ 41.8 ശതമാനം വേക്കൻസികളാണ് നികത്താനുള്ളത്. എൻജിനീയറിങ് മേഖലയിലാകട്ടെ 30 ശതമാനം വേക്കൻസികളും ഉണ്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനവും യുവജനങ്ങൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 37.9 ശതമാനവും ആണെന്നിരിക്കെയാണ് വിദഗ്ധ ജീവനക്കാരുടെ അഭാവത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നത്. പൊതുവേ ഇറ്റലിയിൽ അനുയോജ്യമായ തൊഴിലുകൾക്ക് തൊഴിലാളികളെ കണ്ടെത്താൻ വളരെ എളുപ്പമാണെങ്കിലും
റോം: രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു വരികയാണെന്നും മറ്റും മുറവിളി ഉയരുന്ന സാഹചര്യത്തിലും സാങ്കേതിക വിദഗ്ധരുടെ അഭാവം മൂലം ആയിരക്കണക്കിന് തൊഴിലുകൾ ഒഴിഞ്ഞുകിടക്കുന്നു. സാങ്കേതിക മേഖലയിലാണ് വിദഗ്ധരുടെ അഭാവം മൂലം തൊഴിലവസരങ്ങൾ ഒഴിഞ്ഞു കിടക്കുന്നത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 76,000 വിദഗ്ധരുടെ ഒഴിവുകളാണ് ഇൻഡസ്ട്രിയൽ, സർവീസ് സെക്ടറുകളിലുള്ളത്. വിവിധ കമ്പനികൾ പരസ്യം ചെയ്ത കണക്കു പ്രകാരമാണിത്. ഇറ്റലി മിനിസ്ട്രി ഓഫ് വർക്ക് ആൻഡ് ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് സോഫ്റ്റ് വെയർ ഡെവലപ്പേഴ്‌സ്, അനലിസ്റ്റുകളുടെ 41.8 ശതമാനം വേക്കൻസികളാണ് നികത്താനുള്ളത്. എൻജിനീയറിങ് മേഖലയിലാകട്ടെ 30 ശതമാനം വേക്കൻസികളും ഉണ്ട്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനവും യുവജനങ്ങൾക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്ക് 37.9 ശതമാനവും ആണെന്നിരിക്കെയാണ് വിദഗ്ധ ജീവനക്കാരുടെ അഭാവത്തിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നത്. പൊതുവേ ഇറ്റലിയിൽ അനുയോജ്യമായ തൊഴിലുകൾക്ക് തൊഴിലാളികളെ കണ്ടെത്താൻ വളരെ എളുപ്പമാണെങ്കിലും സാങ്കേതിക മേഖലയിലും എൻജിനീയറിങ് മേഖലയിലും വിദഗ്ധരെ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണിപ്പോൾ.
ഇറ്റലിയിൽ നിന്ന് വിദഗ്ദ്ധർ മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുമ്പോൾ സ്വദേശത്തുള്ള ആയിരക്കണക്കിന് വേക്കൻസികളിലേക്ക് ആളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഏജൻസി ഇസ്റ്റാറ്റിന്റെ കണക്കനുസരിച്ച് 2004-നും 2006-നും മധ്യേ പിഎച്ച്ഡി എടുത്ത ബിരുദധാരികളിൽ ഏഴു ശതമാനത്തോളം വിദേശത്താണ് ജോലി ചെയ്യുന്നത്. 2008-നും 2010-നും മധ്യേ പിഎച്ച്ഡി എടുത്തവരിൽ 14 ശതമാനത്തോളം പേർ വിദേശത്തു പോയി ജോലി ചെയ്യുകയും അവിടെ തന്നെ താമസിക്കുകയുമാണ്. തൊഴിലിനായി ഇറ്റലി വിട്ടുപോയിട്ടുള്ളവരിൽ ഭൂരിഭാഗം പേരും മികച്ച സാങ്കേതിക വിദഗ്ധരും വിദ്യാസമ്പന്നരുമാണെന്ന് ഇസ്റ്റാറ്റ് വക്താവ് ചൂണ്ടിക്കാട്ടുന്നു.