കോട്ടയം: ഓസ്‌ട്രേലിയയിലെ മെൽബണിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ട മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ പോസ്റ്റ്‌മോർട്ടം നടപികൾ കഴിഞ്ഞു. മോനിഷയുടെ മരണം ആത്മഹത്യയെന്ന് സംശയമാണ് ബന്ധുക്കൾ തന്നെ രേഖപ്പെടുത്തുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായാതായാണ് പൊൻകുന്നത്തലുള്ള ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. ഇതിന്റെ റിപ്പോർട്ട് വരുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം മോനിഷ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്ന സംശയവും ബന്ധുക്കളിൽ ചിലർ ഉന്നയിക്കുന്നുണ്ട്. മെൽബണിൻ മെയിൽനഴ്‌സായ ഭർത്താവ് അരുണിനെ സംശയിക്കുന്നവരും കുറവല്ല. അടുത്തകാലത്ത് അരുണുമായി മോനിഷ നല്ലനിലയിലല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് സൂചന.

ദാമ്പത്യപ്രശ്‌നങ്ങൾ കാരണം മോനിഷ അരുണുമായി ഇതിനെ ചൊല്ലി നിരവധി തവണ വഴക്കിട്ടിരുന്നതായും സൂചന ഉണ്ട്. അരുണിന്റെ അവഗണനയെ തുടർന്ന് വിഷം കഴിച്ചു ആത്മഹത്യ ചെയ്തതെന്നാണ് സൂചന പുറത്തുവരുന്നത്. 10 വർഷം മുൻപ് പിതാവ് മരിച്ചുവെങ്കിലും ഈ ബുദ്ധിമുട്ടുകളൊന്നും അറിയിക്കാതെ അദ്ധ്യാപികയായ അമ്മ മകളെ പൊന്നു പോലെ വളർത്തി പഠിപ്പിച്ചു ജോലി ലഭിച്ചു. കുറച്ചുകാലം ഇൻഫോപാർക്കിൽ ജോലി ചെയ്ത ശേഷമാണ് അരുണുമായുള്ള വിവാഹാലോചന വന്നത്. രണ്ട് വീട്ടുകാരും പറഞ്ഞുറപ്പിച്ച് വിവാഹം ചെയ്യുകയും ചെയ്തു.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. മോനിഷയും മെൽബണിൽ എത്തിയതിന് ശേഷമാണ് ഇവർ തമ്മിൽ ചില പ്രശ്‌നങ്ങൾ ഉടലെടുത്തത്. ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ കുറിച്ച് വീട്ടിൽ വിളിച്ചപ്പോൾ മോനിഷ പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇവർക്ക് കുട്ടികളില്ലായിരുന്നു. ഇതിൽ മോനിഷ ദുഃഖിതയായിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഇവരുടെ ദാമ്പത്യജീവിതം ശുഭകരമായിരുന്നില്ലെന്നാണ് അറിയുന്നത്.

പൊൻകുന്നത്തെ ചെറുകാട്ട് വീട്ടിൽ മോനിഷയുടെ മരണവിവരം എത്തുന്നത് ചൊവ്വാഴ്ച അർദ്ധരാത്രിയെത്തിയാതെണെങ്കിലും മാതാവിനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ല. മോനിഷയക്ക് എന്തോ ഗുരുതര അപകടം സംഭവിച്ചു എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. മോനിഷയുടെ ബന്ധുക്കൾ ആരും തന്നെ മെൽബണിൽ ഇല്ലാത്തതും കാര്യങ്ങൾ അറിയുന്നതിനും മറ്റും തടസമാകുന്നുണ്ട്.

രണ്ട് വർഷം മുൻപാണ് പാല മുരിക്കുംപുഴ സ്വദേശി അരുണുമായി മോനിഷയുടെ വിവാഹം നടന്നത്, കുട്ടികൾ ഇല്ല. ആറ് മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്.കൊച്ചി ഇൻഫോപാർക്കിൽ സേഫ്വെയർ എഞ്ചിനിയറായി ജോലിനോക്കിവരുന്നതിനിടെയായിരുന്നു വിവാഹം.പിന്നിട് അരുണിനോടൊപ്പം ഓസ്‌ട്രേലിയയ്ക്ക് പോകുകയായിരുന്നു.

ചെറുകാട് വിട്ടിൽ ദുരന്തം തുടർകഥയാകുകയാണ്. പിതാവ് മോഹദൻദാസ് വിദേശത്ത് ജോലിനോക്കി വരുന്നതിനിടെ ഹ്യദയസ്ഥബനം മൂലം മരിക്കുകയായിരുന്നു. ഇത് പിന്നിട്ട് ഒരു പതിറ്റാണ്ടിന് ശേഷമാണ് മകളും വിദേശത്ത് വച്ച് മരിക്കുന്നത്.മോനിഷയുടെ സഹോദരി മഞ്ജുവും സേഫ്‌റ്റ്‌വെയർ എഞ്ചിനിയറാണ്.അമ്മ സുശിലാദേവി ഇളങ്കുളം കെ.വി.എൽ.പി സ്‌കൂളിലെ ഹെഡ്‌മിസ്ട്രസാണ്.