- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദത്തെ തോൽപ്പിക്കാൻ 'യോദ്ധാവാ'യി രാഹുൽ യാദവ്; രോഗികൾക്കുവേണ്ടി സൈബർ പോരാട്ടം നടത്തിയ സോഫ്റ്റ്വെയർ എൻജിനിയർക്ക് യുഎൻ പുരസ്‌കാരം
ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ നല്ല നിലയിൽ ജോലി ചെയ്തു വന്ന ഇരുപത്തിയെട്ടുകാരൻ രാഹുൽ യാദവിന് 2013 ഓഗസ്റ്റിലാണ് അപൂർവ്വയിനം രക്താർബുദം സ്ഥിരീകരിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അധിക നാളായിട്ടുണ്ടായിരുന്നില്ല അപ്പോൾ. ജീവിതം തുടങ്ങാനുള്ള തിരക്കിലായിരുന്നു. 'ഇനി ഏറിയാൽ രണ്ടു വർഷമെ ആയുസ്സുള്ളൂ എന്ന് ഞാൻ എവിടെയോ വായിച്ചു'- ഓൺലൈനിൽ കാണുന്നതെല്
ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ നല്ല നിലയിൽ ജോലി ചെയ്തു വന്ന ഇരുപത്തിയെട്ടുകാരൻ രാഹുൽ യാദവിന് 2013 ഓഗസ്റ്റിലാണ് അപൂർവ്വയിനം രക്താർബുദം സ്ഥിരീകരിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അധിക നാളായിട്ടുണ്ടായിരുന്നില്ല അപ്പോൾ. ജീവിതം തുടങ്ങാനുള്ള തിരക്കിലായിരുന്നു.
'ഇനി ഏറിയാൽ രണ്ടു വർഷമെ ആയുസ്സുള്ളൂ എന്ന് ഞാൻ എവിടെയോ വായിച്ചു'- ഓൺലൈനിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കുന്നവരാണ് ഞങ്ങൾ ടെക്കികളെന്ന തമാശ കൂടി കലർത്തി രാഹുൽ പറഞ്ഞു. രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ബാംഗ്ലൂരിൽ നിന്നും ഡൽഹിയിലെ വീട്ടിൽ തിരിച്ചെത്തി.
അർബുദരോഗി എന്ന നിലയിൽ കുടുംബാംഗങ്ങൾക്കു പുറത്തു നിന്നും വലിയ പിന്തുണയൊന്നും ലഭിച്ചില്ല. രോഗത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഉണ്ടായിരുന്നില്ല. ചികിത്സ തുടരുമ്പോൾ തന്നെ സൈബർ ലോകത്ത് തപ്പിയപ്പോൾ ഇത്തരം രോഗവിവരങ്ങൾ പങ്കുവയ്ക്കുന്ന വിദേശ ഓൺലൈൻ കൂട്ടായ്മകളെ കണ്ടെത്തി. രോഗികൾക്ക് വേണ്ടി മാർഗ നിർദേശങ്ങളും പിന്തുണയും നൽകുന്ന കൂട്ടായ്മകളാണിവ.
ഇതുപോലൊന്ന് തുടങ്ങാനായി പിന്നീട് രാഹുലിന്റെ ശ്രമം. യോദ്ധാ എന്ന പേരിൽ അതിനു തുടക്കമിടുകയും ചെയ്തു. ഇന്ന് രോഗികളും കുടുംബാംഗങ്ങളുമായി രണ്ടായിരത്തോളം പേർ ഈ കൂട്ടായ്മയിലുണ്ടെന്ന് രാഹുൽ പറയുന്നു. ഈ സംരംഭത്തിന് ഇപ്പോൾ യുനെസ്‌കോയുടെ യൂത്ത് സിറ്റിസൺഷിപ്പ് എന്റർപ്രണർഷിപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. നേരത്തെ പീപ്പിൾസ് ചോയ്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചത് തനിക്ക് വലിയ ഞെട്ടലായിരുന്നെന്ന് രാഹുൽ പറയുന്നു. പക്ഷെ അവിടെ നിന്ന് പ്രതീക്ഷകളുടെ നാമ്പുകൾ മുളപ്പിച്ചെടുത്ത് ജീവിതം തിരിച്ചു പിടിക്കുകയും സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്ക് താങ്ങാകാൻ ഒരു വേദി ഒരുക്കുകയുമാണ് രാഹുൽ ചെയ്തത്. അങ്ങനെ യോദ്ധാ എന്ന രാഹുലിന്റെ സംരഭം അതിന്റെ കാൻസറിനെതിരായ യുദ്ധത്തിൽ യുഎൻ പുരസ്‌കാരം കൂടി ലഭിച്ചതോടെ ഏറെ മുന്നിലെത്തിയിരിക്കുന്നു. ചികിത്സ നടക്കുമ്പോഴും തനിക്ക് ഏറെ സഹായകമായത് വിദേശ ഓൺലൈൻ കൂട്ടായ്മകൾ നൽകുന്ന മാനസികമായുള്ള പിന്തുണയായിരുന്നെന്ന് രാഹുൽ പറയുന്നു. 15 കീമോ തെറാപ്പികളാണ് രാഹുലിന് ചെയ്തത്. രോഗികൾ തമ്മിലുള്ള സമ്പർക്കത്തിന് വേദിയൊരുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് രാഹുൽ പറയുന്നു. പിന്തുണകളെല്ലാം ഓൺലൈനാണെങ്കിലും വിവര കൈമാറ്റം ഫോണിലൂടെയും നടക്കുന്നുണ്ട്.
പുരസ്‌കാരം മൂലം ലഭിച്ച ജനശ്രദ്ധയിലൂടെ തന്റെ സന്ദേശം കൂടുതൽ പേരിലെത്തിക്കാനാണ് ഈ യുവാവിന്റെ ശ്രമം. അതിന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ക്രൗഡ് സോഴ്‌സിങിലൂടെ ഫണ്ട് സ്വരൂപിച്ച് കൂടുതൽ പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാനാണ് രാഹുലിന്റെ തീരുമാനം. എല്ലാ കാൻസർ രോഗികളും പ്രയാസങ്ങളിലൂടെ കടന്നുപോയവരാണ്. എന്തിന് ഇവർ ദുഃഖിച്ചിരിക്കണം? കാൻസർ രോഗി ഒരു യോദ്ധാവാണ്, അവരെ സഹായിക്കുക, തന്റെ പ്രവർത്തനം ഒറ്റവാക്കിൽ രാഹുൽ പറയുന്നു.