തിരുവനന്തപുരം: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷൻ ഓഫീസുകളിൽ വകുപ്പ് നിർദേശിക്കുന്ന പ്രകാരം നാഷണൽ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കൽ ലെവൽ കമ്മിറ്റിയുടെയും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വയോധികസദനങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സൺ വർക്ക് ചെയ്യുന്നതിനുമായി ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. തിരുവല്ല, അടൂർ റവന്യു ഡിവിഷൻ ഓഫീസുകളിലായി രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 21000 രൂപ ലഭിക്കും.

കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 18നും 35നും മധ്യേ. അംഗീകൃത സർവകലാശാല ബിരുദവും ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗും കംപ്യൂട്ടർ വേഡ്പ്രോസസിംഗുമാണ് യോഗ്യത. സോഷ്യൽ വർക്കിലെ മാസ്റ്റർ ബിരുദം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ 12ന് രാവിലെ 10ന് പത്തനംതിട്ട കളക്ടറേറ്റിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രായം, വിദ്യാ ഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0468 2325168.