- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ഐ ടി ജീവനക്കാർക്കായിപ്രതിധ്വനിയുടെ ലോഡ്‌റണ്ണർ ശില്പശാല നടന്നു
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽഫോറം ടെക്‌നോപാർക്കിലെ വിവിധ ഐ ടി കമ്പനികളിലെ ഐ ടി ജീവനക്കാർക്കായിനടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനൊന്നാമത് എഡിഷനായി പെർഫോമൻസ്‌ടെസ്റ്റിങ് ടൂൾ ആയ 'ലോഡ് റണ്ണർ' ഏകദിന ശില്പശാല (Workshop on Performance Testing using LoadRunner) നവംബർ 03 ശനിയാഴ്ച നടന്നു. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽരാവിലെ 09 :30 നു ആരംഭിച്ച ശില്പശാല വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. കേരളത്തിലെ 28 ഐ ടി കമ്പനികളിൽ നിന്നായി 55 സോഫ്റ്റ്‌വെയർ ടെസ്റ്റിങ് പ്രൊഫെഷണൽസ് ആണ് ലോഡ് റണ്ണർ ട്രെയിനിങ് വർക്ക് ഷോപ്പിൽ പങ്കെടുത്ത്, ലോഡ് റണ്ണെറിൽ പ്രാവീണ്യം നേടിയത്. ശിൽപ്പശാലക്ക് പെർഫോമൻസ് ടെസ്റ്റിങ് കൺസൽട്ടന്റ് ലക്ഷ്മി എൽ നേതൃത്വം നൽകി. പെർഫോമൻസ് ടി ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും, ലോഡ്‌റണ്ണർ ടൂൾ ഉപയോഗിച്ച്എങ്ങനെ സാധ്യമാക്കാം എന്ന് ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട്കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചത്. സോഫ്റ്റ്വെയർ ടെസ്
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽഫോറം ടെക്‌നോപാർക്കിലെ വിവിധ ഐ ടി കമ്പനികളിലെ ഐ ടി ജീവനക്കാർക്കായിനടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ പതിനൊന്നാമത് എഡിഷനായി പെർഫോമൻസ്‌ടെസ്റ്റിങ് ടൂൾ ആയ 'ലോഡ് റണ്ണർ' ഏകദിന ശില്പശാല (Workshop on Performance Testing using LoadRunner) നവംബർ 03 ശനിയാഴ്ച നടന്നു.
ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽരാവിലെ 09 :30 നു ആരംഭിച്ച ശില്പശാല വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. കേരളത്തിലെ 28 ഐ ടി കമ്പനികളിൽ നിന്നായി 55 സോഫ്റ്റ്‌വെയർ ടെസ്റ്റിങ് പ്രൊഫെഷണൽസ് ആണ് ലോഡ് റണ്ണർ ട്രെയിനിങ് വർക്ക് ഷോപ്പിൽ പങ്കെടുത്ത്, ലോഡ് റണ്ണെറിൽ പ്രാവീണ്യം നേടിയത്. ശിൽപ്പശാലക്ക് പെർഫോമൻസ് ടെസ്റ്റിങ് കൺസൽട്ടന്റ് ലക്ഷ്മി എൽ നേതൃത്വം നൽകി.
പെർഫോമൻസ് ടി ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും, ലോഡ്‌റണ്ണർ ടൂൾ ഉപയോഗിച്ച്എങ്ങനെ സാധ്യമാക്കാം എന്ന് ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട്കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചത്. സോഫ്റ്റ്‌വെയർ ടെസ്റ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണ് പെർഫോമൻസ് ടെസ്റ്റിങ് ടൂൾസ്. പരിശീലന പരിപാടിപൂർണ്ണമായും സൗജന്യമായിരുന്നു.
രാവിലെ 09:30 നു പ്രതിധ്വനി ട്രെഷറർ രാഹുൽ ചന്ദ്രൻ വർക്ക് ഷോപ്പ് ട്രെയിനർ ലക്ഷ്മി എൽ നെയും വർക്ക് ഷോപ്പിനെത്തിയ ടെസ്റ്റിങ് പ്രൊഫെഷണലസിനെയും സ്വാഗതം ചെയ്തു. വൈകുന്നേരം 5 മണിക്ക് പ്രതിധ്വനി ജോയിന്റ് സെക്രട്ടറി റെനീഷ് എ ആർ വർക്ക് ഷോപ്പിൽ പങ്കെടുത്തവർക്കും ട്രൈനെർക്കും നന്ദി പറഞ്ഞു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം റോജൻ ജോർജ് ട്രെയിനർ ലക്ഷ്മി എൽ നു പ്രതിധ്വനിയുടെ ഉപഹാരം നൽകി.
ഇത് പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ പതിനൊന്നാമത് ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജിഡോക്കർ, അംഗുലർ, ജാവ , റസ്‌റ് പ്രോഗ്രാമിങ്‌ലാംഗ്വേജ്, മൈക്രോ സർവീസ് ,ബ്ലോക്ക് ചെയിൻഎന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനിട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു.