കേരളത്തിലെ IT ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ PQFF - 20 ലേക്കുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു. IT ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടർച്ചയായ ഒൻപതാം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രധാന IT കേന്ദ്രങ്ങളായ ടെക്‌നോപാർക്, ഇൻഫോപാർക് , സൈബർപാർക് എന്നിവിടങ്ങളിലടക്കം ഏതാണ്ട് 600ൽ പരം IT കമ്പനികളിലെ മാറ്റുരച്ച ഈയൊരു ചലച്ചിത്രോത്സവത്തിലേക്ക് ഈ വര്ഷം മുതൽ ഇന്ത്യയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർക്ക് ഈ മേളയുടെ ഭാഗമാകാവുന്നതാണ്.

Short film മത്സരങ്ങൾക്ക് പുറമേ ഈ വർഷം വെബ് സീരീസ് കൾക്കായി ആയി മറ്റൊരു മത്സരവും സംഘടിപ്പിക്കുന്നതാണ്, 3 മിനിട്ട് കുറയാത്ത 3 എപ്പിസോഡുകൾ ഉള്ള വെബ് സീരീസ്‌കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന Short Film Festival PQFF2020 ന്റെ പ്രദർശനവും പുരസ്‌കാരദാനവും ഡിസംബർ ജനുവരി മാസങ്ങളിൽ ഓൺലൈൻ ആയി നടക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങൾ വിഖ്യാത ചലച്ചിത്ര നിരൂപകൻ . M F തോമസ് PQFF2020 ന്റെ ജൂറി അധ്യക്ഷൻ ആകും.

300 ൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻവർഷങ്ങളിലായി ക്വിസയിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഖാലിദ് റഹ്മാൻ തുടങ്ങിയവരിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുവാനുള്ള അവസരം വിജയികൾക്ക് ലഭിച്ചു.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും. ഇത്തവണ മികച്ച 'വെബ് സീരീസ്' നും പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്.

നിർമ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ IT ജീവനക്കാരൻ ആയിരിക്കണം എന്നതാണ് PQFF-2020 ൽ പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുൻവർഷങ്ങളിൽ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല. മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനും നിയമാവലിയെ കുറിച്ച് കൂടുതൽ അറിയുവാനും http://prathidhwani.org/qisa20 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. 2020 ഡിസംബർ 10 ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി.

സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക :

Technopark/Trivandrum
Festival Director - Anish Roy (+91 96567 81081)
General Conveners - Vishal PV (+91 97469 90787) and Deepa Nair(+91 95449 22506)