വിവേകാകാനന്ദ സ്റ്റഡി സർക്കിളും ടെക്‌നോപാർക്കും സംയുക്തമായി 21 ന് ടെക്‌നോപാർക്കിൽ അന്തർദേശീയ യോഗാ ദിനും ആഘോഷിക്കുന്നു.ആഘോഷത്തിന്റെ ഭാഗമായി യോഗാ പ്രദർശനം ടെക്‌നോപാർക്കിലെ ഭവാനിബിൽഡിങ്ങിൽ വച്ച് നടക്കും. ആർട്ട് ഓഫ് ലിവിങ്ങും LNCPE യുമായിസംയോജിച്ചാണ് പ്രദർശനം നടത്തുന്നത്.

രാവിടെ 11 മണിക്ക് നടക്കുന്ന പരപാടിയിൽ കേന്ദ്ര കായിക യുവജന ക്ഷേമ വകുപ്പ് അജയ് ഗോയൽ ഉത്ഘാടനം നിർവഹിക്കുന്നതാണ്.തുടർന്ന് മുംതാസ് അലിഖാൻ പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

തുടർന്ന് ആർട്ട് ഓഫ് ലിവിംങ് പ്രതിനിധിയുടെ നേതൃത്വത്തിൽ യോഗാ പ്രദർശനം ഉണ്ടായിരിക്കും. ജീവിതശൈലി രോഗങ്ങൾൊകാണ്ട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പുതു തലമുറയ്ക്ക് യോഗയിലൂടെ ആരോഗ്യ പരിപാലനം എന്ന ആശയം മുൻനിർത്തിയാണ് ഈ വർഷത്തെ യോഗാ ദിനം വിവേകാനന്ദാസ്റ്റഡി സർക്കിൾ ആഘോഷിക്കുന്നത്.ടെക്കികൾക്കായി ഒരുക്കുന്ന സൗജന്യ യോഗാ ക്ലാസിലേക്കായുള്ള രജിസ്‌ട്രേഷൻ പരിപാടിയുടെ അവസാനം ഉണ്ടായിരിക്കും.