- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി സെവൻസ് 2017 ഫുട്ബാൾ ടൂർണമെന്റ്; രജിസ്ട്രേഷൻ ആരംഭിച്ചു
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷന് രെജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രതിധ്വനി സെവൻസ് ഫുട്‌ബോളിന്റെ മൂന്നാം എഡിഷൻ മത്സരങ്ങൾ ജൂലൈ രണ്ടാം വാരം തുടങ്ങും. 2017 ജൂൺ 30 വരെരജിസ്റ്റെർ ചെയ്യുന്ന ടീമുകൾക്ക് ടൂർണ്ണമെന്റിൽ പങ്കെടുക്കാം. കമ്പനിയുടെയും കളിക്കാരുടെയും വിവരങ്ങൾ http://www.khelo.club/prathidhwani/ എന്ന പേജിൽ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ശിവശങ്കർ - 9995 908 630 , മണികണ്ഠൻ - 8129352809 , ജോൺസൻ കെ ജോഷി -9605349352 എന്നിവരെ ബന്ധപ്പെടാം. ടെക്‌നോപാർക്കിലെ അൻപതിലധികം കമ്പനികൾ പങ്കെടുക്കുന്ന ടെക്നോപാർക്കിലെ ഈ ഫുട്‌ബോൾ മാമാങ്കത്തിന്റെ ആദ്യ ഘട്ടം നോക്ക് ഔട്ടും രണ്ടാം ഘട്ടം ലീഗ് മത്സരങ്ങളുമായിരിക്കും. ടെക്‌നോപാർക്ക് ഇൽ തന്നെയുള്ള ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമായി ആയി ആയിരിക്കും മത്സരങ്ങൾ നടത്തു
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷന് രെജിസ്‌ട്രേഷൻ ആരംഭിച്ചു.
പ്രതിധ്വനി സെവൻസ് ഫുട്‌ബോളിന്റെ മൂന്നാം എഡിഷൻ മത്സരങ്ങൾ ജൂലൈ രണ്ടാം വാരം തുടങ്ങും. 2017 ജൂൺ 30 വരെരജിസ്റ്റെർ ചെയ്യുന്ന ടീമുകൾക്ക് ടൂർണ്ണമെന്റിൽ പങ്കെടുക്കാം. കമ്പനിയുടെയും കളിക്കാരുടെയും വിവരങ്ങൾ http://www.khelo.club/prathidhwani/ എന്ന പേജിൽ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ശിവശങ്കർ - 9995 908 630 , മണികണ്ഠൻ - 8129352809 , ജോൺസൻ കെ ജോഷി -9605349352 എന്നിവരെ ബന്ധപ്പെടാം.
ടെക്‌നോപാർക്കിലെ അൻപതിലധികം കമ്പനികൾ പങ്കെടുക്കുന്ന ടെക്നോപാർക്കിലെ ഈ ഫുട്‌ബോൾ മാമാങ്കത്തിന്റെ ആദ്യ ഘട്ടം നോക്ക് ഔട്ടും രണ്ടാം ഘട്ടം ലീഗ് മത്സരങ്ങളുമായിരിക്കും. ടെക്‌നോപാർക്ക് ഇൽ തന്നെയുള്ള ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമായി ആയി ആയിരിക്കും മത്സരങ്ങൾ നടത്തുക. ഒന്നാം സ്ഥാനം നേടുന്ന ടീമിന് പതിനായിരം രൂപയും എവർ റോളിങ് ട്രോഫിയും ലഭിക്കും. കൂടുതൽ ഗോളടിക്കുന്ന കളിക്കാരനും ടൂർണമെന്റിലെ മികച്ച കളിക്കാരനും പ്രത്യേകം പുരസ്‌കാരങ്ങൾ ലഭിക്കും.
സന്തോഷ് ട്രോഫി നേടിയ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ച പ്രതിധ്വനി സെവൻസ് ആദ്യ സീസണിൽ ഇൻഫോസിസ് ആയിരുന്നു ജേതാക്കൾ. കേരളം ടീം മുൻ നായകൻ ആസിഫ് സഹീർ സമ്മാന ദാനം നിർവഹിച്ച രണ്ടാം സീസണിൽ ഇൻഫോസിസ് കപ്പ് നിലനിർത്തി. യു എസ് ടി ഗ്ലോബൽ ആയിരുന്നു രണ്ടു തവണയും റണ്ണേഴ്സ് അപ്പ്.