- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ ആംഗുലാർ ശില്പശാല ശ്രദ്ധേയമായി
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ അഞ്ചാമത്തെ എഡിഷൻ - ആംഗുലാർ 4 &ടൈപ്പ് സ്ക്രിപ്റ്റ് പരിശീലന പരിപാടി ജൂലൈ 22 നുടെക്നോപാർക്കിൽ നടന്നു. 2017 ജൂലൈ 22, ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10:00 നുആരംഭിച്ച ട്രെയിനിങ് വൈകുന്നേരം 4.30 സമാപിച്ചു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 172 പേർ പങ്കെടുത്ത ശില്പശാല പൂർണ്ണമായും സൗജന്യമായിരുന്നു. ആംഗുലാർ ടെക്നോളജിയിൽ ട്രെയിനറും ഈ രംഗത്തെ ഫ്രീലാൻസ്സോഫ്റ്റ്വെയർ കൺസൾട്ടന്റുമായ ശ്രീ. ഷാൽവിൻ പി. ഡി. ആണ് ശില്പശാല കൈകാര്യം ചെയ്തത്. കേരള സ്റ്റാർട്ടപ്പ്മിഷന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത് . ഐ ടി മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ തൊഴിൽ നഷ്ടമാകലും, കൂട്ട പിരിച്ചുവിടലുകളും നടക്കുന്ന അവസ്ഥയിൽ, അതിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം കൂടുതൽ ടെക്നോളജി സ്വായത്തമാക്കുകയാണ്. IT മേഖലയിലെ ജീവനക്ക
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ 'പ്രതിധ്വനി'യുടെ ടെക്നിക്കൽ ഫോറം ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാർക്കായി നടത്തുന്ന ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ അഞ്ചാമത്തെ എഡിഷൻ - ആംഗുലാർ 4 &ടൈപ്പ് സ്ക്രിപ്റ്റ് പരിശീലന പരിപാടി ജൂലൈ 22 നുടെക്നോപാർക്കിൽ നടന്നു. 2017 ജൂലൈ 22, ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10:00 നുആരംഭിച്ച ട്രെയിനിങ് വൈകുന്നേരം 4.30 സമാപിച്ചു. ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ 172 പേർ പങ്കെടുത്ത ശില്പശാല പൂർണ്ണമായും സൗജന്യമായിരുന്നു.
ആംഗുലാർ ടെക്നോളജിയിൽ ട്രെയിനറും ഈ രംഗത്തെ ഫ്രീലാൻസ്സോഫ്റ്റ്വെയർ കൺസൾട്ടന്റുമായ ശ്രീ. ഷാൽവിൻ പി. ഡി. ആണ് ശില്പശാല കൈകാര്യം ചെയ്തത്. കേരള സ്റ്റാർട്ടപ്പ്മിഷന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത് .
ഐ ടി മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ തൊഴിൽ നഷ്ടമാകലും, കൂട്ട പിരിച്ചുവിടലുകളും നടക്കുന്ന അവസ്ഥയിൽ, അതിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗം കൂടുതൽ ടെക്നോളജി സ്വായത്തമാക്കുകയാണ്. IT മേഖലയിലെ ജീവനക്കാരുടെ സാങ്കേതികവിജ്ഞാനം ഉയർത്തുന്നതിനും തൊഴിൽ സുരക്ഷിതത്വംഉറപ്പിക്കുന്നതിനും വേണ്ടി ടെക്നോപാർക്കിലെ ജീവനക്കാർക്കു മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്നോളജികൾ അവതരിപ്പിക്കുകയും അവയിൽ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത്.
ഇത് പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ അഞ്ചാമത്തെ ട്രെയിനിങ് പരിപാടി ആയിരുന്നു. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്ലികേഷൻ , സോഫ്റ്റ്വെയർ എസ്റ്റിമേഷൻ ടെക്നിക്സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കർ എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. തുടർച്ചയായി എല്ലാ മാസവും വിവിധടെക്നൊളജികളിൽ ശില്പശാലകൾ സംഘടിപ്പിക്കാൻ ആണ് പ്രതിധ്വനിയുടെ പദ്ധതി.