- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ റൈസ് പാക്കറ്റ് വിതരണം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു
ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി 2017 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ 'റൈസ് ബക്കറ്റ് ചലഞ്ച്' എന്ന പരിപാടിയിലൂടെ ശേഖരിച്ച അരി പാക്കറ്റുകൾ ആദരണീയ സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. ടെക്‌നോപാർക്കിനുള്ളിൽ ജോലിചെയ്യുന്ന ഐ ടി ഇതര ജീവനക്കാർക്ക് ഓണ സമ്മാനമായി ആണ് റൈസ് പാക്കറ്റുകൾ നൽകിയത്. ടെക്‌നോപാർക്കിലെ ഭവാനി, നിള, തേജസ്വിനി , നെയ്യാർ , ഗായത്രി , ഗംഗ, യമുന , കിൻഫ്ര , എം സ്‌ക്വയർ , ചന്ദ്രഗിരി തുടങ്ങിയ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ച റൈസ് ബക്കറ്റുകളിലൂടെ 1200 ലധികം 5kg അരി പാക്കറ്റുകളിലൂടെ ആറു ടൺ അരിയാണ് പ്രതിധ്വനി സമാഹരിച്ചത്. അഞ്ഞൂറോളം ഐ ടി ഇതര ജീവനക്കാർക്ക് വിവിധ കെട്ടിടങ്ങളിൽ നടന്ന ചെറിയ ചടങ്ങുകളിലൂടെ അരി പാക്കറ്റുകൾ വിതരണം ചെയ്തു. ഇത് കൂടാതെ റൈസ് പാക്കറ്റുകൾ ടെക്നോപാർക്കിനു അടുത്തുള്ള ഓർഫനേജുകൾക്കും വയോധിക സദനങ്ങൾക്കും മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് താമസ സൗകര്യം ഒരുക്കുന്ന സംഘടനകൾക്കും പാവപ്പെട്ട കുടുംബങ്ങൾക്
ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി 2017 ലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ 'റൈസ് ബക്കറ്റ് ചലഞ്ച്' എന്ന പരിപാടിയിലൂടെ ശേഖരിച്ച അരി പാക്കറ്റുകൾ ആദരണീയ സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു.
ടെക്‌നോപാർക്കിനുള്ളിൽ ജോലിചെയ്യുന്ന ഐ ടി ഇതര ജീവനക്കാർക്ക് ഓണ സമ്മാനമായി ആണ് റൈസ് പാക്കറ്റുകൾ നൽകിയത്. ടെക്‌നോപാർക്കിലെ ഭവാനി, നിള, തേജസ്വിനി , നെയ്യാർ , ഗായത്രി , ഗംഗ, യമുന , കിൻഫ്ര , എം സ്‌ക്വയർ , ചന്ദ്രഗിരി തുടങ്ങിയ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ച റൈസ് ബക്കറ്റുകളിലൂടെ 1200 ലധികം 5kg അരി പാക്കറ്റുകളിലൂടെ ആറു ടൺ അരിയാണ് പ്രതിധ്വനി സമാഹരിച്ചത്. അഞ്ഞൂറോളം ഐ ടി ഇതര ജീവനക്കാർക്ക് വിവിധ കെട്ടിടങ്ങളിൽ നടന്ന ചെറിയ ചടങ്ങുകളിലൂടെ അരി പാക്കറ്റുകൾ വിതരണം ചെയ്തു. ഇത് കൂടാതെ റൈസ് പാക്കറ്റുകൾ ടെക്നോപാർക്കിനു അടുത്തുള്ള ഓർഫനേജുകൾക്കും വയോധിക സദനങ്ങൾക്കും മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് താമസ സൗകര്യം ഒരുക്കുന്ന സംഘടനകൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കും വിതരണം ചെയ്യും.
പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധൻ അധ്യക്ഷനായ ചടങ്ങിൽ 'റൈസ് ബക്കറ്റ് ചലഞ്ച്' കൺവീനർ രാഹുൽ ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ടെക്നോപാർക്ക് HR മാനേജർ അഭിലാഷ്, പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി എക്‌സികുട്ടീവ് അംഗങ്ങൾ , റൈസ് ബക്കറ്റ് ചലഞ്ചിൽ സംഭാവന ചെയ്ത ഐ ടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വർഷങ്ങളിലും പ്രതിധ്വനി ടെക്നോപാർക്കിൽ ഇത്തരത്തിൽ റൈസ് ബക്കറ്റ് ചലഞ്ച നടത്തിയിരുന്നു. 3 ടൺ അരിയാണ് കഴിഞ്ഞ തവണ ശേഖരിക്കാൻ പറ്റിയത്. ഇത്തവണ 6 ടണ്ണിലധികം അരി ഇതിലേക്ക് നൽകിയ ഐ ടി ജീവനക്കാരെ പ്രതിധ്വനി പ്രവർത്തകർ നന്ദി അറിയിച്ചു.