- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫ അണ്ടർ 17 വേൾഡ് കപ്പിനെ ഗോൾമഴ പെയ്യിച്ച് വരവേൽക്കാൻ ടെക്നൊപാർക്കും
ഫിഫ അണ്ടർ 17 വേൾഡ് കപ്പിന്റെ പ്രചാരണാർഥം കേരള സ്പോർട്സ് വകുപ്പ് സംഘടിപ്പിക്കുന്ന 'വൺ മില്യൻ ഗോൾ' എന്ന പരിപാടി ടെക്നോപാർക്കിലും സംഘടിപ്പിക്കുന്നു. ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി യാണ് 'വൺ മില്യൻ ഗോൾ' പ്രോഗ്രാം ടെക്നോപാർക്കിൽ ഒരുക്കുന്നത്. സെപ്റ്റംബർ 27 , ബുധനാഴ്ച വൈകിട്ട് മൂന്നു മുതൽ രാത്രി ഏഴുവരെ കേരളത്തിലെ 941 പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ ഇവർക്കൊപ്പം ടെക്നോപാർക്കിലും ഗോൾമഴ പെയ്യും. പ്രായഭേദമെന്യേ ഇതിൽ പങ്കെടുക്കാം. ടെക്നോപാർക്കിനുള്ളിൽ ഭവാനി ബസ്സ്റ്റോപ്പിന് സമീപമാണ് താൽക്കാലിക ഗോൾപോസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വ്യക്തിക്ക് ഒരു ഗോൾ എന്നാണ് കണക്ക്. ഗോൾ കീപ്പർ ഉണ്ടായിരിക്കില്ല. ടെക്നോപാർക്കിലെ എല്ലാ കായിക പ്രേമികളെയും ജീവനക്കാരെയും ഫിഫ അണ്ടർ 17 വേൾഡ് കപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന 'വൺ മില്യൻ ഗോൾ' പരിപാടിയിലേക്ക് ഗോളടിക്കാൻ പ്രതിധ്വനി ക്ഷണിക്കുന്നു
ഫിഫ അണ്ടർ 17 വേൾഡ് കപ്പിന്റെ പ്രചാരണാർഥം കേരള സ്പോർട്സ് വകുപ്പ് സംഘടിപ്പിക്കുന്ന 'വൺ മില്യൻ ഗോൾ' എന്ന പരിപാടി ടെക്നോപാർക്കിലും സംഘടിപ്പിക്കുന്നു. ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി യാണ് 'വൺ മില്യൻ ഗോൾ' പ്രോഗ്രാം ടെക്നോപാർക്കിൽ ഒരുക്കുന്നത്.
സെപ്റ്റംബർ 27 , ബുധനാഴ്ച വൈകിട്ട് മൂന്നു മുതൽ രാത്രി ഏഴുവരെ കേരളത്തിലെ 941 പഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ ഇവർക്കൊപ്പം ടെക്നോപാർക്കിലും ഗോൾമഴ പെയ്യും. പ്രായഭേദമെന്യേ ഇതിൽ പങ്കെടുക്കാം.
ടെക്നോപാർക്കിനുള്ളിൽ ഭവാനി ബസ്സ്റ്റോപ്പിന് സമീപമാണ് താൽക്കാലിക ഗോൾപോസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വ്യക്തിക്ക് ഒരു ഗോൾ എന്നാണ് കണക്ക്. ഗോൾ കീപ്പർ ഉണ്ടായിരിക്കില്ല. ടെക്നോപാർക്കിലെ എല്ലാ കായിക പ്രേമികളെയും ജീവനക്കാരെയും ഫിഫ അണ്ടർ 17 വേൾഡ് കപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന 'വൺ മില്യൻ ഗോൾ' പരിപാടിയിലേക്ക് ഗോളടിക്കാൻ പ്രതിധ്വനി ക്ഷണിക്കുന്നു