ൻഫോസിസ് ജീവനക്കാരി രസീലയുടെ കൊലപാതകത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കുക , ഐ ടി കമ്പനികൾ സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി ടെക്നോപാർക്ക് ജീവനക്കാർ പ്രതിഷേധ ജാഥയും കാൻഡിൽ ലൈറ്റ് വിജിലും നടത്തി. ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആണ് ടെക്നോപാർക്കിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പ്ലകാർഡുകളും പോസ്റ്ററുകളും കയ്യിലേന്തി ഇരുന്നൂറിലധികം ടെക്കികൾ പ്രതിഷേധ മൗന ജാഥയിൽ പങ്കെടുത്തു.പാർക്ക് സെന്ററിനടുത്തെ ആംഫി തീയേറ്ററിൽ നിന്നും ആരംഭിച്ച ജാഥ, ഭവാനി - തേജസ്വിനി - ടി സി എസ് - നിള - ഫയർ സ്റ്റെഷൻ - ആംസ്റ്റർ - ഗായത്രി - നെയ്യാർ - പത്മനാഭം ബിൽഡിങ് കളിലൂടെ ടെക്‌നോപാർക്ക് ഫ്രണ്ട് ഗേറ്റ് - ബൈപാസ് റോഡിലും കുറച്ചു ദൂരം പോയതിനു ശേഷമാണു ടെക്നോപാർക്കിനു മുന്നിൽ സമാപിച്ചത്. രണ്ടു കിലോമീറ്ററിലധികം ജാഥ സഞ്ചരിച്ചു. 'ആദ്യം വേണ്ടത് സുരക്ഷയാണ്- ഇനിയൊരു രസീല ഉണ്ടാകരുത് ' ( Safety is Primary - 'No more Raseela in IT Industry' ) എന്ന ബാനറുമായി ആണ് ടെക്കികൾ നടന്നു നീങ്ങിയത്

രസീല യുടെ സുരക്ഷയുടെ കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ചയാണെന്നും അത് പൂണെയിൽ മാത്രമല്ല ഏതു ഐ ടി കമ്പനിയിൽ വേണമോ സംഭവിക്കാവുന്ന കാര്യമാണെന്നും ജാഥയിൽ പങ്കെടുത്തവർ പറഞ്ഞു. ജീവനക്കാരുടെ സുരക്ഷയ്ക്ക് താഴെ പറയുന്ന അഞ്ചു കാര്യങ്ങൾ എല്ലാ ഐ ടി കമ്പനിക ളും കർശനമായി നടപ്പാക്കണമെന്ന് ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള അക്രമങ്ങളും പീഡനങ്ങളും ഒഴിവാവാക്കുന്നതിനായി എല്ലാ കമ്പനികളും എല്ലാ തരത്തിലുള്ള ജീവനക്കാരുടെയും ബാക് ഗ്രൗണ്ട് വെരിഫിക്കേറ്റിന് കമ്പനികളുടെ മേൽ നോട്ടത്തിൽ നടത്തുക.സ്ത്രീ ജീവനക്കാരുടെ പരാതികൾ സ്വീകരിക്കുന്നതിനായി വുമൺ കംപ്ലൈന്റ് സെൽ എല്ലാ കമ്പനികളിലും ആരംഭിക്കുക, അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഓഡിറ്റ് ചെയ്യുക. സാധാരണ ജോലി സമയത്തിനു കൂടുതൽ നേരം ജോലി ചെയ്യുന്ന ജീവക്കാരുടെ കൂടെ അവരുടെ മേലുദ്യോഗസ്ഥർ പ്രൊജക്റ്റ് മാനേജരോ HR മാനേജരുടെയോ സാന്നിധ്യം ഉറപ്പു വരുത്തുക, വൈകി വീട്ടിലേക്കു പോകുന്ന സ്ത്രീ ജീവനക്കാരുടെ സുരക്ഷിതത്വം കമ്പനികൾ ഉറപ്പുവരുത്തുക.ഗവൺമെന്റ് ഐ ടി കമ്പനികളിലെ ജീവനക്കാരുടെ സുരക്ഷയെ പറ്റി പഠിച്ചു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.

ടെക്‌നോപാർക്കിന്റെ പ്രധാന കവാടത്തിൽ സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ അതിക്രമങ്ങളെയും തടയുവാൻ പ്രതിജ്ഞയെടുക്കുകയും പ്രതീകാത്മകമായി മെഴുകു തിരികൾ കത്തിച്ചൂ വെയ്ക്കുകയും ചെയ്ത് തങ്ങളുടെ പ്രതിഷേധം ടെക്നോപാർക്ക് ജീവനക്കാർ രേഖപ്പെടുത്തി.

പ്രതിധ്വനി വനിതാ ഫോറം സെക്രട്ടറി മാഗി വൈ വി പ്രതിഷേധത്തിന്റെ സാഹചര്യം വിശദീകരിച്ചു. പ്രതിജ്ഞ പ്രതിധ്വനി വനിതാ ഫോറം പ്രസിഡന്റ് സുജിത് ജസ്റ്റി ചൊല്ലിക്കൊടുത്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രഷറർ റെനീഷ് എ ആർ , വിനീത് ചന്ദ്രൻ , വിനു പി വി , അജിത് അനിരുദ്ധൻ, ബിമൽ രാജ് തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.