ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന പ്രതിധ്വനി സെവൻസ് 2017' ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് വൈകിട്ട് 4 മണിക്ക് ടെക്‌നോപാർക് ഗ്രൗണ്ടിൽ നടക്കും. 2 മാസമായി 74 മത്സരങ്ങൾ പൂർത്തിയാക്കിയ ടെക്‌നോപാർക്കിലെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കത്തിന്ആവേശം പകരാൻ ബഹുമാനപ്പെട്ട വ്യവസായ-സ്പോർട്സ്-യുവജനക്ഷേമ മന്ത്രി AC മൊയ്തീനൊപ്പം കേരളാ ഫുട്‌ബോളിന്റെ അഭിമാനമായ CK വിനീതും എത്തും.

ഇന്ത്യയുടെ നിലവിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിൽ ഒരാളായ ആരാധകരുടെ പ്രിയപ്പെട്ട സി കെ വിനീത് ആദ്യമായാണ് ടെക്‌നോപാർക്കിൽ എത്തുന്നത്. ടെക്നോപാർക്ക് സി ഇ ഓ ഋഷികേശ് നായർ, എ പ്രമോദ് കുമാർ (അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്) എന്നിവരും ഫൈനൽ കാണാൻ എത്തും. ടെക്നോപാർക്കിലെ 46 ഐ ടി കമ്പനികളിലെ 57 ടീമുകളിലായി 800 ഇൽ അധികം ഐ ടി ജീവനക്കാർ പങ്കെടുത്ത കായിക മാമാങ്കത്തിനാണ് ഓഗസ്റ്റ് 24 - വ്യാഴാഴ്ച തിരശീല വീഴുന്നത്.

വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ യു എസ് ടി ഗ്ലോബൽ ഇൻഫോസിസുമായി ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഇൻഫോസിസ് ആർ ആർ ഡി (RRD) യെ 3 - 0 എന്ന നിലയിലും, യു എസ് ടി ഗ്ലോബൽ (UST Global) എൻവെസ്റ്റ്‌നെറ്റിനെ (Envestnet) 2 - 1 എന്ന നിലയിലും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള മത്സരത്തിൽ ആർ ഡി (RRD) എൻവെസ്റ്റ്‌നെറ്റിനെ (Envestnet) നേരിടും. അന്നേ ദിവസം തന്നെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും.

മത്സരഫലങ്ങളുടെ പ്രവചനം, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കി ഡിപ്, മികച്ച ഫോട്ടോഗ്രാഫറെ കണ്ടെത്തുന്നതിനുള്ള 'ക്ലിക് ആൻഡ് വിൻ', സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നീ മത്സരങ്ങളും നടക്കുന്നു.

മത്സരം സംബന്ധിക്കുന്ന കൂടുതൽ അപ്‌ഡേറ്റുകൾക്കായ്: www.facebook.com/technoparkprathidhwani

കൂടുതൽ വിവരങ്ങൾക്കായി 9995908630(ശിവശങ്കർ), 9605349352(ജോൺസൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. എല്ലാ ഐ ടി ജീവനക്കാരെയും ഫുട്‌ബോൾ പ്രേമികളെയും ഓഗസ്റ്റ് 24 നു 4 മണിക്ക് ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു .