തിരുവനന്തപുരം: ജൂലൈ 1, 2014: രാജ്യത്തെ എൻജിനിയറിങ് വിദ്യാർത്ഥികളുടെ സംരഭകത്വമികവ് വിലയിരുത്തപ്പെടുന്ന മത്സര പ്രദർശനം ടെക്‌ടോപ്പ് - 2014ന് മാർബസേലിയസ് എൻജിനിയറിങ് കോളേജ് വേദിയാകും. സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ടെക്‌ടോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ടെക്‌ടോപ്പ് - 2014 ഈ മാസം ജൂലൈ 25, 26 തീയതികളിലാണ് നടക്കുക. സാങ്കേതിക വൈദഗ്ദ്ധ്യമുളള യുവാക്കളെ സംരംഭകത്വത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. കെ.എസ്.ഐ.ഡി.സി (KSIDC), കെ.എഫ്.സി(KFC), ടെക്‌നോപാർക്ക് ഇൻക്യുബേറ്റർ, ഇൻഡസ് ഏജ്, ക്വൽകോം, എ.ടി.ഇഎന്റർപ്രൈസസ് എന്നിവയാണ് പ്രധാന പ്രായോജകർ. ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണം, പാർപ്പിടം, ഭക്ഷണം, കൃഷി, ശുദ്ധജലം, ശുചിത്വം, യാത്ര എ#ിവയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണ് ടെക്‌ടോപ്പ് - 2014ൽ മത്സരത്തിനും പ്രദർശനത്തിനും എത്തുത്.

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ മുൻനിരസ്ഥാപനങ്ങളായ ഡൽഹി, മുംബൈ ഐ.ഐ.ടികളിൽ നിന്നും മറ്റ് എൻ.ഐ.ടികൾ, എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുമുളള പ്രോജക്ടുകൾ ടെക്‌ടോപ്പ് - 2014ന് എത്തുന്നുണ്ട്. രാജ്യത്തെ വിവിധ എൻജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ 192 പ്രോജക്ടുകളിൽ നിന്നും തെരഞ്ഞെടുത്ത 17 ഇനങ്ങളാണ് അവസാന റൗണ്ടിൽ യോഗ്യത നേടിയിട്ടുളളത്. നൂതന ആശയങ്ങൾ സംയോജിപ്പിച്ച് വികസിപ്പിച്ചെടുക്കുന്ന പ്രോജക്ടുകൾ പ്രാവർത്തികമാക്കുതിനുളള പിന്തുണ സംഘാടകർ വാഗ്ദാനം ചെയ്യുന്നുണ്ട്. ടെക്‌ടോപ്പിലെ മികച്ച പ്രൊജക്ടിനു ഡിഗ്രികൺട്രോൾസ് നൽകുന്ന ഒരു ലക്ഷം രൂപയാണ് പാരിതോഷികം. രണ്ടും മൂന്നും സ്ഥാനം നേടുവർക്ക് 50,000 രൂപ, 30,000 രൂപ എന്നിങ്ങനെ അവാർഡായി ലഭിക്കും. പതിനായിരം രൂപ വീതം രണ്ടു പേർക്ക് പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്. മികച്ച വനിതാ സംരംഭകയ്ക്ക് 20,000 രൂപ പ്രോത്സാഹന സമ്മാനവുമുണ്ട്.

ജൂലൈ 20 മുതൽ 26 വരെ സംഘടിപ്പിക്കുന്ന ഡിസൈൻ ആന്റ് ഇവേഷൻ ശിൽപശാലയാണ് ടെക്‌ടോപ്പ് - 2014 ലെ മറ്റൊരാകർഷണം. ടാറ്റാ-എം.ഐ.ടിയുമായി സഹകരിച്ചാണ് ശിൽപശാലകൾ. വിദ്യാർത്ഥികൾ, സാങ്കേതിക വിദഗ്ദ്ധർ, ഡിസൈനേർസ്, കാർട്ടൂണിസ്റ്റുകൾ തുടങ്ങിയവരെല്ലാംവിവിധ സെക്ഷനുകളിൽ പങ്കെടുക്കുന്നുണ്ട്. സംരംഭകത്വം പ്രോത്സാഹിക്കുന്നതിൽ അന്തർദേശീയതലത്തിൽ പ്രശസ്തനായ രാജേഷ് നായരാണ് ടെക്‌ടോപ്പിന്റെ പ്രധാന സംഘാടകൻ. മലയാളിയായ രാജേഷ് നായരുടെസാന്നിധ്യം ടെക്‌ടോപ്പ് വിജയപഥത്തിലെ നാഴികക്കല്ലാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയർ, നോളഡ്ജ് ലൈൻസ് മാഗസിൻ തുടങ്ങിയവയുടെ സാരഥികൾകൂടി ഉൾപ്പെടുന്നതാണ് ടെക്‌ടോപ്പ് ചാരിറ്റബ്ൾ ട്രസ്റ്റ്.


കഴിഞ്ഞ എട്ടു വർഷമായി ടെക്‌ടോപ്പ് മികച്ച യുവസംരംഭകരെ കണ്ടെത്തിയിട്ടുണ്ട്, ഈ വർഷവും അടുത്ത തലമുറയ്ക്ക് പ്രചോദനമേകാവുന്ന നൂതനമായ 17 ആശയങ്ങളാണ് തെരഞ്ഞെടുത്തിട്ടുളളതെന്നും ടെക്‌ടോപ്പിന്റെ രാജേഷ് നായർ പറഞ്ഞു. സാങ്കേതികവിദ്യയുടെ ജനകീയവത്കരണം ലക്ഷ്യമിട്ടാണ് ഒൻപതാമത് ടെക്‌ടോപ്പിന്റെ വേദി ടെക്‌നോപാർക്കിൽ നി#്മാർബസേലിയസ് എൻജിനിയറിങ് കോളേജിലേക്ക് മാറ്റിയതെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് 25നും പൊതുജനങ്ങൾക്ക് 26നും നവസംരംഭകരുടെ വൈഭവം സൗജന്യമായി നേരിൽകാണുതിന് അവസരമുണ്ടെന്നും അറിയിച്ചു.
ടെക്‌ടോപ്പ്-2014ന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന 10, 11, 12 ക്ലാസ് വിദ്യാർത്ഥികൾക്കാണ് അവസരം. പ്രാഥമിക വിജയികൾക്ക് ഈ മാസം 20ന് മാർ ബസേലിയസ് എൻജിനിയറിങ് കോളേജിൽ ഫൈനൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷക സമ്മാനങ്ങളുണ്ട്. കൂടാതെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി സ്ലോഗൻ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ടെക്‌ടോപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന രചനകളാണ് പരിഗണിക്കുക. ഇ-മെയിലിലൂടെയും വെബ്‌സൈറ്റ് വഴിയും സ്ലോഗൻ പരിഗണിക്കാനായി സമർപ്പിക്കാം. ടെക്‌ടോപ്പിന്റെ മുഖമുദ്രകളായി പ്രയോജനപ്പെടുത്താവുന്ന മികച്ച രചനകൾക്ക് സമ്മാനമുണ്ട്. ജൂലൈ 3 മുതൽ http://www.techtop.in/ എന്ന വെബ്‌സൈറ്റിൽ ഇതോടനുബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. ടെക്‌ടോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ രാധാകൃഷ്ണൻ നായർ, മൂസസി കണ്ടി, തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.