- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത കോച്ചിനും പണി പോയി; കൊൽക്കത്ത കോച്ച് ടെഡി ഷെറിങ്ഹാം ടീമിന് പുറത്ത്; ടെക്‌നിക്കൽ ഡയറക്ടറായ ആഷ്‌ലി വെസ്റ്റ് വൂഡ് താൽക്കാലിക കോച്ച്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കോച്ചുമാരുടെ കഷ്ടകാലം തുടരുന്നു, ഇത്തവണ എടികെ കൊൽക്കത്തയുടെ കോച്ചായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ പണിയാണ് തെറിച്ചത്. 10 മത്സരങ്ങളിൽ വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്താതാണ് കോച്ചിന്റെ പണി പോകാൻ കാരണം രണ്ട് തവണ ചാംപ്യന്മാരായിരുന്ന കൊൽക്കത്തക്ക് ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി വെറും 3 ജയം മാത്രമാണ് നേടാനായത്. അവസാന മത്സരത്തിൽ പൂണെ സിറ്റിയോടും വൻ പരാജയം നേരിടേണ്ടി വന്നതോടെ ക്ലബ് ടെഡിയെ പുറത്താക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇത്തവണ കോച്ചിങ് സ്ഥാനം തെറിക്കുന്ന മൂന്നാമത്തെ ടീമാണ് കൊൽക്കത്ത. കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ചിനും ഇത്തവണ സ്ഥാനം തെറിച്ചിരുന്നു. ടെഡിക്ക് പകരം ഇപ്പോൾ എടികെയുടെ ടെക്‌നിക്കൽ ഡയറക്ടറായ ആഷ്‌ലി വെസ്റ്റ് വൂഡ് താൽക്കാലിക ചുമതലയേൽക്കും. ടെഡിയുടെ രാജിയോടെ കഴിഞ്ഞ ഐ എസ് എല്ലിലെ രണ്ട് ഫൈനലിസ്റ്റുകളുടേയും മാനേജർമാർക്ക് ഇത്തവണ സ്ഥാനം തെറിച്ചു.
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കോച്ചുമാരുടെ കഷ്ടകാലം തുടരുന്നു, ഇത്തവണ എടികെ കൊൽക്കത്തയുടെ കോച്ചായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ ടെഡി ഷെറിങ്ഹാമിന്റെ പണിയാണ് തെറിച്ചത്.
10 മത്സരങ്ങളിൽ വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്താതാണ് കോച്ചിന്റെ പണി പോകാൻ കാരണം രണ്ട് തവണ ചാംപ്യന്മാരായിരുന്ന കൊൽക്കത്തക്ക് ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി വെറും 3 ജയം മാത്രമാണ് നേടാനായത്. അവസാന മത്സരത്തിൽ പൂണെ സിറ്റിയോടും വൻ പരാജയം നേരിടേണ്ടി വന്നതോടെ ക്ലബ് ടെഡിയെ പുറത്താക്കാൻ തീരുമാനിക്കുക ആയിരുന്നു.
ഇത്തവണ കോച്ചിങ് സ്ഥാനം തെറിക്കുന്ന മൂന്നാമത്തെ ടീമാണ് കൊൽക്കത്ത. കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് കോച്ചിനും ഇത്തവണ സ്ഥാനം തെറിച്ചിരുന്നു.
ടെഡിക്ക് പകരം ഇപ്പോൾ എടികെയുടെ ടെക്‌നിക്കൽ ഡയറക്ടറായ ആഷ്‌ലി വെസ്റ്റ് വൂഡ് താൽക്കാലിക ചുമതലയേൽക്കും. ടെഡിയുടെ രാജിയോടെ കഴിഞ്ഞ ഐ എസ് എല്ലിലെ രണ്ട് ഫൈനലിസ്റ്റുകളുടേയും മാനേജർമാർക്ക് ഇത്തവണ സ്ഥാനം തെറിച്ചു.