ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നവർ ലോകത്തെല്ലായിടത്തുമുണ്ട്. ചിലർ ജീവിതം ആഡംബരമാക്കാനും ഈ വഴി തിരഞ്ഞെടുക്കുന്നു. പഠനച്ചെലവിനും ഫ്ളാറ്റും കാറും വാങ്ങുന്നതിനും കിം കണ്ടെത്തിയതും അതേ മാർഗം തന്നെ. പക്ഷേ, കിം അൽപം എക്‌സ്പൻസീവാണ്. താൻ കന്യകയാണെന്ന് പ്രഖ്യാപിക്കുന്ന കിം,, ആദ്യതവണ തന്നെ സ്വന്തമാക്കുന്നയാൾ ഒരു ലക്ഷം യൂറോയെങ്കിലും മുടക്കണമെന്നും നിബന്ധനവെക്കുന്നു.

18-കാരിയായ ഈ അഞ്ചടി എട്ടിഞ്ചുകാരി ഓസ്‌ട്രേലിയൻ-ജർമൻ വംശജയാണ്. ഓൺലൈൻ ഏജൻസിയായ സിൻഡറെല്ല എസ്‌കോർട്‌സ് മുഖേനയാണ് കിം തന്നെ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് വിലയിട്ടിരിക്കുന്നത്. ഇതിന്റെ 20 ശതമാനം ഏജൻസിക്കുള്ളതാണ്.തന്നെ വാങ്ങുന്നയാൾക്ക് ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കന്യകയാണെന്ന് ഉറപ്പുവരുത്താമെന്നും കിം പറയുന്നു.

കന്യകമാരെ ഏർപ്പാടാക്കി നൽകുന്ന ഏജൻസിയാണ് സിൻഡറെല്ല എസ്‌കോർട്‌സ്. ജർമനിയിലെ ഏതെങ്കിലും നല്ല യൂണിവേഴ്‌സിറ്റിയിലോ വിയന്നയിലോ പഠിക്കണമെന്നാണ് കിമ്മിന്റെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്തുന്നതിനായാണ് കന്യകാത്വം ലേലം ചെയ്യാൻ കിം തീരുമാനിച്ചത്. കിം കന്യകയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുണ്ടെന്ന് സിൻഡറെല്ല എസ്‌കോർട്‌സ് വ്യക്തമാക്കുന്നു. വേണമെങ്കിൽ ഇനിയും പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്യാം.

ലക്ഷക്കണക്കിന് യൂറോയ്ക്ക് കന്യകാത്വം ലേലം ചെയ്യുന്നത് യൂറോപ്പിൽ ഇപ്പോഴൊരു ട്രെൻഡാണ്. റുമാനിയയിൽനിന്നുള്ള 18-കാരി അലീക്‌സാൻഡ്ര ഖെഫ്‌റാൻ തന്റെ കന്യകാത്വം ഓൺലൈനായി ലേലം ചെയ്തത് 23 ലക്ഷം യൂറോയ്ക്കാണ്. ഹോങ്കോങ്ങിൽനിന്നുള്ള ഒരു വ്യവസായിയാണ് ഈ അമൂല്യ കന്യകാത്വം സ്വന്തമാക്കിയത്. അലീക്‌സാൻഡ്രയെ മാതൃകയാക്കിയാണ് കിം രംഗത്തുവന്നിരിക്കുന്നത്.

2015-ലാണ് അലിക്‌സാൻഡ്ര കന്യകാത്വം ലേലത്തിനുവെച്ചത്. കുടുംബത്തിൽനിന്നുള്ള കടുത്ത എതിർപ്പുണ്ടായിരുന്നുവെങ്കിലും മോഡൽകൂടിയായ അലിക്‌സാൻഡ്ര മുന്നോട്ടുപോയി. ഒടുവിൽ അത്ഭുതപ്പെടുത്തുന്ന തുകയ്ക്ക് അലിക്‌സാൻഡ്രയെ ഒരുരാത്രി സ്വന്തമാക്കാൻ ഹോങ്കോങ്ങിൽനിന്നുള്ള വ്യവസായി എത്തുകയായിരുന്നു. പത്തുലക്ഷം യൂറോയിലാണ് സിൻഡറെല്ല അലിക്‌സാൻഡ്രയുടെ കന്യകാത്വം ലേലത്തിനുവെച്ചത്. താനൊരിക്കലും ഒരു ഭാര്യയാകില്ലെന്നും തനിക്ക് ബുദ്ധിയുണ്ടെന്നുമാണ് അവർ ശരീരം വിൽക്കലിനെക്കുറിച്ച് പ്രതികരിച്ചത്.