- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകളിലോട്ട് കയറിയപ്പോഴുള്ള ധൈര്യം താഴോട്ട് നോക്കിയതോടെ പോയി; കൗമാരക്കാരൻ മാവിൽ കുടുങ്ങിയത് മൂന്ന് മണിക്കൂറോളം; തുണയായത് ഫയർഫോഴ്സും
മലപ്പുറം: മാവിൽ കയറി പെട്ടുപോയ കൗമാരക്കാരന് തുണയായത് ഫയർഫോഴ്‌സ്. കല്ലുർമ്മ പെരുമ്പാൾ താമസിക്കുന്ന അബൂബക്കറിന്റെ മകൻ അൻസിലാണ് മാങ്ങ പറിക്കാൻ കയറി മാവിൽ കുടുങ്ങിപ്പോയത്. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് അൻസിലിനെ താഴെയിറക്കിയത്. മൂന്ന് മണിക്കൂറോളമാണ് മാവിന്റെ മുകളിൽ തന്നെ കൗമാരക്കാരൻ കഴിച്ചുകൂട്ടിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടുത്ത് കല്ലുർമ്മ പെരുമ്പാളിലാണ് സംഭവം. കല്ലുർമ്മ പെരുമ്പാൾ താമസിക്കുന്ന അബൂബക്കറിന്റെ മകൻ അൻസിലാണ് വീട്ടുവളപ്പിൽ നിന്ന മാവിൽ മാങ്ങ പറിക്കാൻ കയറിയത്. ഉയരങ്ങൾ കയറിയെങ്കിലും താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെട്ടു. കൈയും കാലും വിറക്കാൻ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിച്ചു. തുടർന്ന് നാട്ടുകാരിലൊരാൾ ഉടനെ മരത്തിൽ കയറി അൻസിലിനെ മരത്തിൽ തന്നെ കയറിൽ കെട്ടി നിർത്തിയ ശേഷം അഗ്നിശമന രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പൊന്നാനിയിൽ നിന്ന് അഗ്നിശമന രക്ഷാ സേനയെത്തിയാണ് അൻസിലിനെ താഴെയിറക്കിയത്.