രഭോജിയായിത്തീരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമായ റോ കണ്ട് കാണികൾ തല കറങ്ങിവീണതായി റിപ്പോർട്ട്. ടൊറൊന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മിഡ് നൈറ്റ് മിഡ് നെറ്റ് മാഡ്െനസ് വിഭാഗത്തിൽ ഹൊറർ സിനിമയുടെ പ്രദർശനത്തിനിടെയാണ് കാണികൾ തല കറങ്ങിവീണത്. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത റോ എന്ന ഫ്രഞ്ച് ചിത്രം കണ്ട പ്രേക്ഷകരിൽ പലരും മയങ്ങിവീഴുകയും അവർക്ക് വൈദ്യ സഹായം നൽകാൻ ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സംഘം തീയറ്ററുകളിലെത്തിയെന്നുമാണ് ഹോളിവുഡ് റിപ്പോർട്ടർ' റിപ്പോർട്ട് ചെയ്തു.

നരഭോജിയായിത്തീരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് റോ. വെറ്ററിനറി വിദ്യാർത്ഥിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ച പെൺകുട്ടി സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നരഭോജിയായ തീരുന്നതാണ് കഥയുടെ ഇതിവൃത്തം. 16 വയസുകാരിയായ ചിത്രത്തിലെ കാഥാപാത്രത്തിന് ഒരു ഘട്ടത്തിൽ മുയലിന്റെ കരൾ തിന്നുകയും പിന്നീട് മനുഷ്യമാംസത്തിന് അടിമപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

രക്തവും മാംസവും നിറഞ്ഞ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന ചിത്രത്തിലെ പേടിപ്പിക്കുന്ന രംഗങ്ങൾ കണ്ടപ്പോൾ കാണികളിലെ ചിലർ തളർന്നു വീഴുകയും തുടർന്ന് സംഘാടകർ വൈദ്യ സഹായം തേടുകയുകയുമാണ് ചെയ്തത്. പാരമെഡിക്കൽ സ്റ്റാഫ് എത്തിയാണ് ഇവർക്കു വൈദ്യ സഹായം നൽകിയത്.

ഇതാദ്യമായല്ല സിനിമ കണ്ട് കാണികൾ തളർന്നു വീഴുന്നത്. 2012 ൽ വി/എച്ച്/എസ്, ആന്റിക്രെസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിക്കപ്പെട്ടപ്പോളും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. അതേസമയം കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ റോ മികച്ച അഭിപ്രായമാണ് നേടുന്നത്. സിനിമ 2017 മാർച്ച് 15 ന് ഫ്രാൻസിൽ റിലീസ് ചെയ്യാനാണ് സാധ്യത.