ലബക്ക് (ടെക്‌സസ്): ടെക്‌സസ്സിലെ ലബക്കിൽ നിന്നുള്ള എട്ടാം ഗ്രേഡ് വിദ്യാർത്ഥി മാഡിസൻ കൊ (14) ന്യൂ മെക്‌സിക്കോ ലവിങ്ടണിലുള്ള പിതാവിന്റെ വസതിയിൽ ഷോക്കേറ്റ് മരിച്ചു.ജൂലായ് 9 ഞായറാഴ്ചയായിരുന്നു സംഭവം. ബാത്ത് റൂമിൽ ഷവറെടുക്കുന്നതിനിടെ ചുവരിലുള്ള ഔട്ട്‌ലറ്റിൽ സെൽഫോൺ ചാർജ്ജ് ചെയ്യുന്നതിനായി കുത്തിവെച്ചിരുന്നു.

ഈ സെൽ ഫോണിൽ നിന്നായിരിക്കാം വൈദ്യുതി പ്രവാഹം ഉണ്ടായതും, മരണം സംഭവിച്ചതും എന്നാണ് അധികൃതരുടെ നിഗമനം കൈയിൽ പൊള്ളലേറ്റ അടയാളവും, കൈയിൽ സെൽഫോണും ഉണ്ടായിരുന്നതായി മാഡിസന്റെ അമ്മൂമ്മ ഡോണ പറഞ്ഞു.

8-ാം ക്ലാസ് ഗ്രാജുവേഷൻ കഴിഞ്ഞ് ഹൂസ്റ്റണിൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം തുടരുന്നതിന് ലബക്കിൽ നിന്നും കുടുംബമായി ഹൂസ്റ്റണിലേക്ക് മാറി താമസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഇത്തരം അപകടങ്ങൾ ആർക്കും സംഭവിക്കാം സെൽഫോൺ ചാർജ്ജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ബാത്ത്‌റൂം പോലെ നനവുള്ള സ്ഥലങ്ങളിൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നതിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്ന് മാഡിസന്റെ ഗ്രാന്റ് മദർ ഡോണ പറഞ്ഞു