ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. എന്നാൽ ഫാസ്റ്റ് ഫുഡ് കഴിച്ച ഒരു യുവാവിന് വന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഈ ചെറുപ്പക്കാരന്റെ ഒരു സ്തനം വളരുന്നു. ഈ മാറ്റത്തിന് കാരണം സ്ഥിരമായ ഫാസ്റ്റ് ഫുഡ് ഉപയോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിലാണ് ചൈനയിലെ ഈ യുവാവിന് വന്ന മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഹോർമോണിന്റെ വ്യത്യസമാണ് ഇതിന് കാരണമെന്നാണ് കരുതിയത്. എന്നാൽ ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ് ഈ മാറ്റത്തിനുള്ള കാരണം കണ്ട്പിടിച്ചത്. ഫാസ്റ്റ് ഫുഡ് ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം ഒരു ആണിനെ പെണ്ണാക്കാൻ വരെ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

19 കാരനായ ചൈനയിലെ ഈ യുവാവിന്റെ വലത്തെ സ്തനം ക്രമാതീതമായി വളർച്ച ഉണ്ടായതിനാൽ ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥയിലേക്ക് വന്നു. 13 ാം വയസിലാണ് ഈ വളർച്ച ശ്രദ്ധയിൽപ്പെട്ടത്. സംഭവം എന്തെന്നറിയാൻ ഇദ്ദേഹവും മാതാപിതാക്കളും കയറാത്ത ആശുപത്രികളോ കാണാത്ത ഡോക്ടർമാരോ ഉണ്ടായിരുന്നില്ല. പുരുഷന്മാരിൽ ഉണ്ടാകുന്ന ഈ സ്തന വളർച്ച ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം മൂലമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെറിയ രീതിയിൽ വളർന്ന് തുടങ്ങിയ സ്തനം പിന്നീട് സ്ത്രീകളുടെ ഒരു എ കപ്പ് ബ്രാ സൈസിലക്ക് വളരുകയായിരുന്നു. എന്നാൽ ഇടതുവശത്തെ സ്തനം സാധാരണ രീതിയിലുമാണ്. സ്ത്രീകളെപ്പോലെ പുരുഷന്മാരിലുണ്ടാകുന്ന ഈ സ്തന വളർച്ചക്ക് ഡോക്ടർമാർ പറയുന്നത് ഡയനകോമസ്റ്റിയ എന്നാണ്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത് ഒരു വർഷത്തിൽ നൂറോളം ചെറുപ്പക്കാർ ഈ രോഗത്തിന് ചികിത്സക്കായി എത്തുന്നുണ്ടെന്നണ്.

ഫാസ്റ്റ് ഫുഡിന്റെ ഉപയോഗമാണ് ഈ ഹോർമാൺ മാറ്റത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ചെറുപ്പക്കാർ പുറത്ത്നിന്നുള്ള ഇത്തരം ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ഡോക്ടർമാർ ഉപദേശിക്കുന്നു.