സാൽവദോറിലെ 19കാരിയായ എവെലിൻ ബിയാട്രീസ് ഹെർണാൻഡെസ് ക്രുസ് അതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച കുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് ഇപ്പോൾ 30 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ്. ഭീകരരുടെ മനുഷ്യാവകാശലംഘത്തിന് കൂടി മുറവിളി കൂട്ടുന്നവർ ബിയാട്രീസിന്റെ വിധിയറിയുമ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന ചോദ്യം ശക്തമാവുകയാണ്. രാജ്യത്തെ കടുത്ത അബോർഷൻ വിരുദ്ധ നിയമങ്ങൾക്ക് കീഴിലാണ് യുവതിക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതനുസരിച്ച് അവർ ജീവിതകാലം മുഴുവൻ തടവിൽ കഴിയേണ്ടുന്ന അവസ്ഥയാണുള്ളത്.

ബലാത്സംഗത്തിലൂടെ പിറന്ന കുട്ടിയെ ബിയാട്രീസിന് വേണ്ടാത്തതിനാൽ അവർ കുട്ടിയെ എൽസാൽവദോറിന്റെ തലസ്ഥാനത്തുള്ള ഒരു ഫാം ഹൗസിലെ സെപ്റ്റിക് ടാങ്കിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടർമാർ വാദിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് പ്രസവത്തിന് ശേഷം ബിയാട്രീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇക്കാര്യം സ്റ്റാഫ് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് ബിയാട്രീസിനെ ചോദ്യം ചെയ്യുകയും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നുവെന്ന് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസം നടന്ന വിചാരണയിൽ ഗുരുതരമായ കൊലപാതക കുറ്റമാണ് കോടതി ബിയാട്രീസിന് മുകളിൽ ചുമത്തിയിരിക്കുന്നത്. ഗർഭത്തിലെ സങ്കീർണതകൾ മൂലം ബിയാട്രീസ് ജീവനില്ലാത്ത കുട്ടിയെ ആണ് പ്രസവിച്ചതെന്ന് അവരുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. 1998 മുതൽ എൽ സാൽവദോറിൽ എല്ലാ വിധത്തിലുമുള്ള അബോർഷനുകളും ക്രിമിനൽ കുറ്റമാക്കിയിരിക്കുകയാണ്. ഒരു ഗ്യാങ് മെമ്പറാൽ ബലാത്സംഗം ചെയ്യപ്പെട്ടാണ് ബിയാട്രീസ് ഗർഭിണിയായതെന്നാണ് കാംപയിനർമാർ ഉയർത്തിക്കാട്ടുന്നത്.

അതിനാൽ നിരപരാധിയായ യുവതിയെ തടവ് ശിക്ഷക്ക് വിധിച്ചതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പ്രസ്തുത വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാനൊരുങ്ങുകയാണ് കാംപയിനർമാരിപ്പോൾ. കുട്ടി 32 ആഴ്ച നേരത്തെയാണ് പിറന്നതെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഹോസ്പിറ്റലിന് പുറത്തായിരുന്നു ബിയാട്രീസ് പ്രസവിച്ചിരുന്നതെന്നും കാരണം താൻ ഗർഭിണിയാണെന്ന് യുവതിക്കറിയില്ലായിരുന്നുവെന്നാണ് അവരുടെ അഭിഭാഷകന്മാർ കോടതിയിൽ ബോധിപ്പിച്ചത്. ശ്വാസകോശത്തിൽ മലം കയറിയിട്ടാണ് കുട്ടി മരിച്ചതെന്ന് മെഡിക്കൽ എക്സ്പർട്ടുകൾ കണ്ടെത്തിയിരുന്നുവെന്ന് അവർ വാദിച്ചെങ്കിലും കോടതി യുവതിക്കെതിരായി വിധി പുറപ്പെടുവിപ്പിക്കുകയായിരുന്നു.

താൻ ടോയ്ലറ്റിൽ പ്രസവിച്ചത് ഈ സ്‌കൂൾ വിദ്യാർത്ഥിനിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. തനിക്ക് കടുത്ത വയറു വേദനയാണെന്ന് പറഞ്ഞായിരുന്നു ബിയാട്രീസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. താൻ പ്രസവിച്ചെങ്കിലും ഗർഭിണിയാണെന്ന് കുട്ടി അറിഞ്ഞിരുന്നില്ലെന്നാണ് ആംനെസ്റ്റിയും വെളിപ്പെടുത്തുന്തന്. ഇവർക്ക് അന്യായമായി തടവ് ശിക്ഷ വിധിച്ചത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ആംനെസ്റ്റി ആരോപിക്കുന്നു.