- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെൺകുട്ടിയെ ചൊല്ലി 50 ആൺ പിള്ളേരുടെ കടിപിടി; യുകെയിലെ മാർഗററ്റ് ബീച്ചിൽ ലഹള മൂർച്ഛിച്ചപ്പോൾ എയർ ആംബുലൻസ് വരെ രംഗത്ത്
മേയ് മാസത്തിലെ ഏറ്റവും ചൂടേറി കാലാവസ്ഥയും വെയിലുമാസ്വദിക്കാൻ ഇന്നലെ കെന്റിലെ മാർഗററ്റ് ബീച്ചിൽ എത്തിയവർ അവിടുത്തെ അടിപിടി കണ്ട് ഭയവിഹ്വലരായി. ഒരു പെൺകുട്ടിയെ ചൊല്ലി 50 ആൺ പിള്ളേർ ഇവിടെ കടിപിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ ലഹള മൂർച്ഛിച്ചപ്പോൾ എയർ ആംബുലൻസ് വരെ രംഗത്തെത്തിയിരുന്നു. അടിപിടിക്കിടെ ചിലർ പരസ്പരം കത്തിയെടുത്ത് കുത്തിയിരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും ഗുരുതരമായ പരുക്കൊന്നുമില്ലെന്ന് കെന്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു കൗമാരക്കാരനെ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇയാളുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. കാഴ്ചക്കാർ നോക്കി നിൽക്കവെ ഒരു എയർ ആംബുലൻസ് കടലോരത്തുള്ള റിസോർട്ടിൽ ഇറങ്ങുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫൂട്ടേജിൽ കാണാം. തുടർന്ന് പരുക്കേറ്റ കൗമാരക്കാരനെ എയർ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യം ഒരു കൗമാരക്കാരനും കൗമാരക്കാരിയും തമ്മിലാണ് തർക്കമാരംഭിച്ചതെന്നാണ് ദൃക്‌സാക്ഷികളിലൊരാളായ സ്ത്രീ വെളിപ്പെ
മേയ് മാസത്തിലെ ഏറ്റവും ചൂടേറി കാലാവസ്ഥയും വെയിലുമാസ്വദിക്കാൻ ഇന്നലെ കെന്റിലെ മാർഗററ്റ് ബീച്ചിൽ എത്തിയവർ അവിടുത്തെ അടിപിടി കണ്ട് ഭയവിഹ്വലരായി. ഒരു പെൺകുട്ടിയെ ചൊല്ലി 50 ആൺ പിള്ളേർ ഇവിടെ കടിപിടികൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ ലഹള മൂർച്ഛിച്ചപ്പോൾ എയർ ആംബുലൻസ് വരെ രംഗത്തെത്തിയിരുന്നു. അടിപിടിക്കിടെ ചിലർ പരസ്പരം കത്തിയെടുത്ത് കുത്തിയിരുന്നുവെന്നും സൂചനയുണ്ട്. എന്നാൽ സംഭവത്തിൽ ആർക്കും ഗുരുതരമായ പരുക്കൊന്നുമില്ലെന്ന് കെന്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു കൗമാരക്കാരനെ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഇയാളുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്.
കാഴ്ചക്കാർ നോക്കി നിൽക്കവെ ഒരു എയർ ആംബുലൻസ് കടലോരത്തുള്ള റിസോർട്ടിൽ ഇറങ്ങുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഫൂട്ടേജിൽ കാണാം. തുടർന്ന് പരുക്കേറ്റ കൗമാരക്കാരനെ എയർ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആദ്യം ഒരു കൗമാരക്കാരനും കൗമാരക്കാരിയും തമ്മിലാണ് തർക്കമാരംഭിച്ചതെന്നാണ് ദൃക്‌സാക്ഷികളിലൊരാളായ സ്ത്രീ വെളിപ്പെടുത്തുന്നത്.തുടർന്ന് മറ്റ് ടീനേജർമാർ അവരെ വലയം ചെയ്യുകയും ലഹള വ്യാപിപ്പിക്കുകയുമായിരുന്നുവെന്നും സൂചനയുണ്ട്. ആൾക്കൂട്ടത്തിനിടയിൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും ആർക്കാണ് പരുക്കേറ്റതെന്നറിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
പൊലീസും എയർ ആംബുലൻസും എത്തിയപ്പോഴാണ് അവിടെ ഗൗരവപരമായ എന്തോ സംഭവിച്ചിരിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലാക്കാൻ സാധിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ പറയുന്നു. അവിടേക്ക് ഓടിക്കൂടി തർക്കത്തിലേർപ്പെട്ട ചില ടീനേജർമാർ കരയുകയും ഉച്ചത്തിൽ ശബ്ദമുയർത്തുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ ബീച്ചിൽ നിറയെ സന്ദർശകരുണ്ടായിരുന്നു. പലരും ലഹളയിൽ പരിഭ്രാന്തരായി സ്ഥലം വിട്ട് പോവുകയും ചെയ്തിരുന്നു.
ഒരു പെൺകുട്ടിയുടെ പേരിൽ 50 ടീനേജർമാർ പരസ്പരം ഏറ്റുമുട്ടുകയും അതിലൊരു കൗമാരക്കാരനെ പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നുവെന്നാണ് കെന്റ് 999 ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസിനെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വിളിച്ച് വരുത്തിയതെന്നാണ് കെന്റ് പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.