- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിയെ സ്നേഹിച്ച ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് ക്വട്ടേഷൻ കൊടുത്തത് വീട്ടുകാരോ..?1 9 കാരി ലണ്ടൻ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്തിട്ട്; മറ്റൊരു യുവതിയുടെ നിലയും അതീവഗുരുതരം
ഇന്ത്യൻ വംശജയും 19കാരിയുമായ മുസ്ലിം പെൺകുട്ടി സെലിൻ ഡൂഖ്‌റാൻ ജൂലൈ 19ന് ലണ്ടനിലെ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത് സ്വന്തം കുടുംബക്കാർ കൊടുത്ത ക്വട്ടേഷനെ തുടർന്നാണെന്ന സംശയം ശക്തമാവുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അറബിയെ സ്‌നേഹിച്ചതിനെ തുടർന്നാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന്ഇന്നലെ നടന്ന വിചാരണക്കിടെ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം ബലാത്സംഗം ചെയ്ത് കഴുത്തറുത്തുകൊല്ലുകയായിരുന്നു. ജൂലൈ 19നാണ് ഈ മഹാപാതകം നടന്നത്. ഇതിനോടനുബന്ധിച്ച ആക്രമണത്തിന് വിധേയയായ മറ്റൊരു യുവതിയുടെ നിലയും അതീവ ഗുരുതരമാണ്. കേസിന്റെ വിചാരണ ഇന്നലെ വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുമ്പോൾ പബ്ലിക്ക് ഗ്യാലറി നിരവധി പേരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സെലിനെയും മറ്റേ യുവതിയെയും ഒരുമിച്ചായിരുന്നു തട്ടിക്കൊണ്ട് പോയിരുന്നത്. നിയമപരമായ കാരണങ്ങളാൽ മറ്റേ യുവതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴുത്തിലുണ്ടായ മുറിവാണ് സെലിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ വെളിപ്പെട്ട
ഇന്ത്യൻ വംശജയും 19കാരിയുമായ മുസ്ലിം പെൺകുട്ടി സെലിൻ ഡൂഖ്‌റാൻ ജൂലൈ 19ന് ലണ്ടനിലെ ഫ്‌ലാറ്റിൽ കൊല്ലപ്പെട്ടത് സ്വന്തം കുടുംബക്കാർ കൊടുത്ത ക്വട്ടേഷനെ തുടർന്നാണെന്ന സംശയം ശക്തമാവുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അറബിയെ സ്‌നേഹിച്ചതിനെ തുടർന്നാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന്ഇന്നലെ നടന്ന വിചാരണക്കിടെ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം ബലാത്സംഗം ചെയ്ത് കഴുത്തറുത്തുകൊല്ലുകയായിരുന്നു. ജൂലൈ 19നാണ് ഈ മഹാപാതകം നടന്നത്. ഇതിനോടനുബന്ധിച്ച ആക്രമണത്തിന് വിധേയയായ മറ്റൊരു യുവതിയുടെ നിലയും അതീവ ഗുരുതരമാണ്.
കേസിന്റെ വിചാരണ ഇന്നലെ വിംബിൾഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ നടക്കുമ്പോൾ പബ്ലിക്ക് ഗ്യാലറി നിരവധി പേരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സെലിനെയും മറ്റേ യുവതിയെയും ഒരുമിച്ചായിരുന്നു തട്ടിക്കൊണ്ട് പോയിരുന്നത്. നിയമപരമായ കാരണങ്ങളാൽ മറ്റേ യുവതിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കഴുത്തിലുണ്ടായ മുറിവാണ് സെലിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ വെളിപ്പെട്ടിരുന്നു. സെലിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുകൊന്ന കുറ്റം ചുമത്തി മുജാഹിദ് അർഷിദ് എന്ന 33 കാരനെ കോടതിയിൽ ഹാജരാക്കിയിരുന്നു.
രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊല്ലാൻ ശ്രമിക്കുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്ത കുറ്റങ്ങളും ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇയാൾക്കൊപ്പം മറ്റൊരു പ്രതിയായ വിൻസെന്റ് ടപ്പു എന്ന 28കാരനെയും വിചാരണക്ക് വിധേയനാക്കിയിരുന്നു. രണ്ട് സ്ത്രീകളെയും തട്ടിക്കൊണ്ട് പോയ കുറ്റമാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. സെലിൻ ഒരു അറബ് യുവാവിനെ പ്രണയിച്ചിരുന്നുവെന്നും അതിനെ അവളുടെ കുടുംബം എതിർത്തിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചിരിക്കുന്നതെന്നും പ്രോസിക്യൂട്ടറായ ബിനിത റോസ്‌കോയ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
മുഖം മൂടി ധരിച്ചാണ് രണ്ട് പ്രതികളും ജൂലൈ 19ന് ഇവരെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്നും സെലിന്റെ വായ ശബ്ദമുണ്ടാകാതിരിക്കാനായി ടേപ്പ് കൊണ്ട് ഒട്ടിച്ചിരുന്നുവെന്നും കൈകാലുകൾ ബന്ധിച്ചിരുന്നുവെന്നും അതിന് ശേഷമാണ് പീഡിപ്പിച്ച് കൊന്നതെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് തന്നെയും സെലിനെയും വാഹനത്തിലേക്ക് ആക്രമികൾ കയറ്റിയിരുന്നതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട മറ്റേ യുവതി വെളിപ്പെടുത്തിയിരുന്നു. വെസ്റ്റ് ലണ്ടനിലെ ഈലിംഗുകാരനായ വിൻസെന്റ് ടപ്പുവിനെ ഡിസ്ട്രിക്ട് ജഡ്ജ് ജെയിംസ് ഹെൻഡേർസൻ റിമാൻഡ് ചെയ്തിരിക്കുകയാണ്. അർഷിദിനെ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ജൂലൈ 28ന് അർഷിദിനെ ഓൾഡ് ബെയ്‌ലെയിൽ ഹാജരാക്കും. രണ്ട് പേരെയും തുടർന്ന് ഓഗസ്റ്റ് 21ന് ഇതേ കോടതിയിൽ ഹാജരാക്കുമെന്നും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടിരിക്കുന്ന സെലിൻ 1996ൽ ലണ്ടനിലെ വാൻഡ്‌സ് വർത്തിലാണ് ജനിച്ചത്.