- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമൂഹമാധ്യമങ്ങളിലൂടെ യോഗിയെ അധിക്ഷേപിച്ച് ചിത്രം പ്രചരിപ്പിച്ചു; 17കാരൻ അറസ്റ്റിൽ; നടപടി ക്രിമിനൽ -ഐ.ടി നിയമപ്രകാരം
ലഖ്നോ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് 17കാരനെ അറസ്റ്റ് ചെയ്തു. സിൽഹരി ഗ്രാമത്തിലെ കൗമാരക്കാരനെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
17കാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തെന്നാണ് പരാതി.
ക്രിമിനൽ -ഐ.ടി നിയമപ്രകാരം 17കാരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.
ഫെബ്രുവരി 10ന് യു.പിയിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഏഴുഘട്ടങ്ങളായാണ് യു.പിയിൽ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സ്ഥാനാർത്ഥിയായി ഗൊരഖ്പൂരിൽനിന്ന് മത്സരിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story