ത്തർപ്രദേശിലെ ഹത്ത്രസ് സ്വദേശിയായ കൗരമാരക്കാൻ ശിവം ശർമ്മ എട്ടു വർഷമായിരുന്നു ശരിയായൊന്ന് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ട്. വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ് താടിയെല്ലിനേറ്റ പരിക്കു മൂലം വാ അടഞ്ഞു പോയതായിരുന്നു. കീഴ്താടിയെല്ലിന്റെ സന്ധികൾ പൊട്ടിയാണ് വാ അടഞ്ഞത്. ഇതു മൂലം ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങളും ശിവത്തെ അലട്ടിയിരുന്നു.

കൃത്രിമ സന്ധി ഉപയോഗിച്ച കീഴ്താടി ശസ്ത്രക്രിയയിലൂടെ ശരിയാക്കിയതോടെ ശിവം വാ തുറന്നു, വർഷങ്ങൾക്കു ശേഷം. ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർ അജോയ് റോയ്ചൗധരി, ഡോക്ടർ ഓങ്കില ഭൂട്ടിയ എന്നിവർ ചേർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ശിവത്തിനു വാ തുറക്കാനായത്. ഇന്ത്യയിൽ ആദ്യമായ നടന്ന ഈ അപൂർവ്വ ശസ്ത്രക്രിയ പ്രമുഖ ബ്രിട്ടീഷ് പത്രമായ മെയിൻ ഓൺലൈൻ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ശിവത്തിന്റെ പ്രശ്‌നം കീഴ്‌ത്താടി തയലോട്ടിയുമായി ബന്ധിക്കപ്പെട്ടതായിരുന്നു. വീഴചയിലോ ചെവിലെ അണുബാധ മൂലമോ ഇങ്ങനെ വരാം. കീഴിത്താടിയും തലയോട്ടിയും തമ്മിലുള്ള സന്ധിയാണ് മനുഷ്യശരീരത്തിലെ എറ്റവും സങ്കീർമായ സന്ധി. ഇതു മാറ്റി മാറ്റി വച്ചതോടെ വാ തുറക്കാൻ കഴിഞ്ഞു, ഡോക്ടർ റോയ്ചൗധരി പറഞ്ഞു. കൃത്രിമ സന്ധി ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ. വാ തുറക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇത്രയും വർഷം ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കാൻ നിർബന്ധിതനായിരുന്നു ശിവം.