- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരൻ പ്രണയിച്ചതിന് ശിഷ സഹോദരിക്ക്; നഗ്നയാക്കി തെരുവിൽ നടത്തിച്ചു; 16കാരിയെ നഗ്നയാക്കിയത് പാക്കിസ്ഥാനിൽ; കേസെടുക്കാൻ മടി കാണിച്ച് പൊലീസ്
ഇസ്ലാമാബാദ്: സഹോദരന്റെ പ്രണയം ശിക്ഷയായത് സഹോദരിക്ക്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുഖ്വ പ്രവിശ്യയിലാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന നീചകൃത്യം അരങ്ങേറിയത്. സഹോദരൻ പ്രണയിച്ചതിന് ശിക്ഷ എന്ന പേരിൽ പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടിയെ പൊതു നിരത്തിൽ നഗ്നയാക്കി നടത്തുകയായിരുന്നു. ഒക്ടോബർ 27നാണ് സംഭവം നടന്ന്ത്. പെൺകുട്ടിയുടെ സഹോദരൻ സജാദും ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയും തമ്മിൽ മൂന്ന വർഷം മുമ്പ് ഇഷട്ത്തിലായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത നാട്ടുകാരിൽ ചിലർ ഇത് ഒഴിവാക്കുകയും പ്രണയത്തിന്റെ പേരിലുള്ള പ്രശ്നം പരിഹരിക്കാൻ സജാദിൽ നിന്നും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയായി വാങ്ങുകയും ചെയ്തു. എന്നിട്ടും മതിയാവാത്ത ചിലരാണ് കുടുംബത്തോട് പക തീർക്കാൻ ശ്രമിച്ചത്. വെള്ളം എടുത്ത് തിരിച്ചുവരികയായിരുന്ന പതിനാറുകാരിയായ സഹോദരിയെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നഗ്‌നയാക്കിയശേഷം പൊതുമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പെൺകുട്ടിയെ ഗ്രാമത്തിലൂടെ നടത്തിക്കുകയാണ് ഇവർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്
ഇസ്ലാമാബാദ്: സഹോദരന്റെ പ്രണയം ശിക്ഷയായത് സഹോദരിക്ക്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുഖ്വ പ്രവിശ്യയിലാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന നീചകൃത്യം അരങ്ങേറിയത്. സഹോദരൻ പ്രണയിച്ചതിന് ശിക്ഷ എന്ന പേരിൽ പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടിയെ പൊതു നിരത്തിൽ നഗ്നയാക്കി നടത്തുകയായിരുന്നു.
ഒക്ടോബർ 27നാണ് സംഭവം നടന്ന്ത്. പെൺകുട്ടിയുടെ സഹോദരൻ സജാദും ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയും തമ്മിൽ മൂന്ന വർഷം മുമ്പ് ഇഷട്ത്തിലായിരുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത നാട്ടുകാരിൽ ചിലർ ഇത് ഒഴിവാക്കുകയും പ്രണയത്തിന്റെ പേരിലുള്ള പ്രശ്നം പരിഹരിക്കാൻ സജാദിൽ നിന്നും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയായി വാങ്ങുകയും ചെയ്തു.
എന്നിട്ടും മതിയാവാത്ത ചിലരാണ് കുടുംബത്തോട് പക തീർക്കാൻ ശ്രമിച്ചത്. വെള്ളം എടുത്ത് തിരിച്ചുവരികയായിരുന്ന പതിനാറുകാരിയായ സഹോദരിയെ ഒരുകൂട്ടം യുവാക്കൾ ചേർന്ന് നഗ്‌നയാക്കിയശേഷം പൊതുമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പെൺകുട്ടിയെ ഗ്രാമത്തിലൂടെ നടത്തിക്കുകയാണ് ഇവർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതി ഒളിവിലാണ്.