കൂട്ടിലങ്ങാടി : മൂന്ന് ദിവസം നീണ്ടു നിന്ന എസ്‌ഐ.ഒ ദഅവത്ത് നഗർ ഏരിയ ടീൻസ് മീറ്റ് സമാപിച്ചു.

നിലമ്പൂർ മൂലേപ്പാടത്ത് നടന്ന സമാപന സെഷനിൽ ജില്ല ജോയിന്റ് സെക്രട്ടറി സൽമാനുൽ ഫാരിസ് സംസാരിച്ചു. ഏരിയ പ്രസിഡന്റ് സി.എച്ച് സാജിദ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് അഷ്‌റഫ് കടുങ്ങൂത്ത്, സെക്രട്ടറി അഫീഫ് മക്കരപ്പറമ്പ, പ്രോഗ്രാം കൺവീനർ ഫുആദ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

വിവിധ സെഷനുകൾക്ക് ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ, സിജി ജില്ല പ്രസിഡന്റ് എ ഫാറൂഖ്, എസ്‌ഐ.ഒ ജില്ല സെക്രട്ടറി അമീൻ മമ്പാട്, സോളിഡാരിറ്റി ജില്ല സമിതിയംഗം എൻ.കെ ശബീർ, സിജി ജില്ല കോർഡിനേറ്റർ ജമാലുദ്ദീൻ വടക്കാങ്ങര, പി.ടി ഫായിസ്, അബ്ദുല്ലത്തീഫ് ബസ്മല എന്നിവർ നേതൃത്വം നൽകി.

നിഷാദ് കടുങ്ങൂത്ത്, അബ്ദുൽ ബാരി, ഷാഹിദ് ഇസ്മായിൽ, എൻ.കെ ഫഹദ്, നാസിഹ് അമീൻ എന്നിവർ പർപാടിക്ക് നേതൃത്വം നൽകി.