- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമപ്രവർത്തനം എന്തെന്നു പഠിപ്പിക്കാൻ അർണാബ് ഗോസ്വാമിയെ ക്ഷണിച്ച് തെഹൽക; ട്രെയിനിയായി വന്നാൽ മാദ്ധ്യമധർമം പഠിപ്പിച്ചു തരാമെന്നു പരിഹാസം
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ കണക്കറ്റു പരിഹസിച്ചു തെഹൽക്കയിലെ മാദ്ധ്യമപ്രവർത്തകർ. മാദ്ധ്യമപ്രവർത്തനവും മാദ്ധ്യമധർമവും എന്തെന്നു തങ്ങൾ പഠിപ്പിച്ചു തരാമെന്നാണ് തെഹൽക്കയിലെ മാദ്ധ്യമപ്രവർത്തകർ പറയുന്നത്. മാദ്ധ്യമങ്ങളായ ഡിഎൻഎയിലും തെഹൽക്കയിലും ജോലി ചെയ്തിരുന്ന മാദ്ധ്യമ പ്രവർത്തകനായ അസദ് അഷറഫിനെ 'ഇന്ത്യൻ മുജാഹിദീൻ എജന്റ'് ,'ഐഎസ് അനുകൂലി' എന്ന് ചാനൽ ചർച്ചക്കിടെ ആക്ഷേപിച്ചെന്ന് വിമർശനം ഉയർന്നതോടെയാണ് തെഹൽക്കയിൽ ജോലി ചെയ്തിരുന്നവരും ചെയ്യുന്നവരുമായ മാദ്ധ്യമപ്രവർത്തകർ അർണാബിനെ സംശുദ്ധ മാദ്ധ്യമ പ്രവർത്തനം പഠിക്കാൻ ഇന്റേൺഷിപ്പ് ട്രെയിനിയായി ക്ഷണിച്ചത്. കുറച്ചു ദിവസം തെഹൽക്കയിൽ ട്രെയിനിയായി ചെലവഴിച്ച് അർണാബ് മാദ്ധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കണമെന്നാണ് മുതിർന്ന പത്രപ്രവർത്തകനായ അനുരാഗ് ത്രിപാദി പ്രതികരിച്ചത്. ത്രിപാദിയെ കൂടാതെ മറ്റനേകം മാദ്ധ്യമ പ്രവർത്തകർ അർണാബ് വിശ്വാസ്യത, സത്യസന്ധത, വിനയം എന്നിവയെ കുറിച്ച് പഠിക്കണമെന്നും ബിജെപിക്കു വേണ്ടിയാണ് ടൈംസ് നൗ സംസാരിക്കുന്നത
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ കണക്കറ്റു പരിഹസിച്ചു തെഹൽക്കയിലെ മാദ്ധ്യമപ്രവർത്തകർ. മാദ്ധ്യമപ്രവർത്തനവും മാദ്ധ്യമധർമവും എന്തെന്നു തങ്ങൾ പഠിപ്പിച്ചു തരാമെന്നാണ് തെഹൽക്കയിലെ മാദ്ധ്യമപ്രവർത്തകർ പറയുന്നത്.
മാദ്ധ്യമങ്ങളായ ഡിഎൻഎയിലും തെഹൽക്കയിലും ജോലി ചെയ്തിരുന്ന മാദ്ധ്യമ പ്രവർത്തകനായ അസദ് അഷറഫിനെ 'ഇന്ത്യൻ മുജാഹിദീൻ എജന്റ'് ,'ഐഎസ് അനുകൂലി' എന്ന് ചാനൽ ചർച്ചക്കിടെ ആക്ഷേപിച്ചെന്ന് വിമർശനം ഉയർന്നതോടെയാണ് തെഹൽക്കയിൽ ജോലി ചെയ്തിരുന്നവരും ചെയ്യുന്നവരുമായ മാദ്ധ്യമപ്രവർത്തകർ അർണാബിനെ സംശുദ്ധ മാദ്ധ്യമ പ്രവർത്തനം പഠിക്കാൻ ഇന്റേൺഷിപ്പ് ട്രെയിനിയായി ക്ഷണിച്ചത്.
കുറച്ചു ദിവസം തെഹൽക്കയിൽ ട്രെയിനിയായി ചെലവഴിച്ച് അർണാബ് മാദ്ധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിക്കണമെന്നാണ് മുതിർന്ന പത്രപ്രവർത്തകനായ അനുരാഗ് ത്രിപാദി പ്രതികരിച്ചത്. ത്രിപാദിയെ കൂടാതെ മറ്റനേകം മാദ്ധ്യമ പ്രവർത്തകർ അർണാബ് വിശ്വാസ്യത, സത്യസന്ധത, വിനയം എന്നിവയെ കുറിച്ച് പഠിക്കണമെന്നും ബിജെപിക്കു വേണ്ടിയാണ് ടൈംസ് നൗ സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ടൈംസ് നൗ ചാനലിൽ പ്രൈം ടൈം ഷോയിൽ ബറ്റ്ല ഹൗസ് ഏറ്റുമുട്ടലിനെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അസദ്. ബറ്റ്ല ഹൗസ് ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടലാണെന്ന വാദമുയർത്തിയ അസദിനെ അർണാബ് മുസ്‌ലിം തീവ്രവാദിയായി ചിത്രികരിച്ചു എന്നാണ് അസദിന്റെ ആക്ഷേപം. സംഗതി വിവാദമായതിനെ ടൈംസ് നൗ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് പ്രസ്തുത വീഡിയോ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായത്. സ്റ്റാന്റ് വിത്ത് അഷ്റഫ്, ഷെയിം ഓണ് അർണബ് ഗോസാമി എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളിലും കാമ്പയിൻ പ്രചരിച്ചിരുന്നു. ചർച്ചയ്ക്ക് ശേഷമുള്ള അസദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനും വൻ സ്വീകാര്യതയാണു ലഭിച്ചത്.