- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷം നാലായിട്ടും തരുൺ തേജ്പാലിന് ശാപമോക്ഷം ലഭിച്ചില്ല; ലിഫ്റ്റിൽവെച്ച് മാനഭംഗപ്പെടുത്തിയെന്ന കേസ് തള്ളണമെന്ന മുൻ തെഹൽക്ക എഡിറ്ററുടെ അപേക്ഷ തള്ളി ഗോവ ഹൈക്കോടതി; രാജ്യത്തെ മുൾമുനയിൽനിർത്തിയിരുന്ന മാധ്യമ പ്രവർത്തകന് കോടതി വരാന്ത തന്നെ ശരണം
ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മാധ്യമ വിസ്‌ഫോടനമായിരുന്ന തെഹൽക്ക. ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവരികയും സമൂഹത്തിലെ ഉന്നതരുടെ കൊള്ളരുതായ്മകൾ സധൈര്യം വിളിച്ചുപറയുകയും ചെയ്ത തെഹൽക്കയുടെ ബുദ്ധികേന്ദ്രവും ശക്തിസ്രോസസ്സും തരുൺ തേജ്പാൽ എന്ന പത്രാധിപരായിരുന്നു. എന്നാൽ, നാലുവർഷം മുമ്പ് അതെല്ലാം തകിടം മറിഞ്ഞു. ലിഫ്റ്റിനുള്ളിൽവെച്ച് തന്നെ മാനഭംഗപ്പെടുത്താൻ തരുൺ തേജ്പാൽ ശ്രമിച്ചെന്ന ആരോപണം മറ്റൊരു മാധ്യമ പ്രവർത്തക ഉയർത്തിയതോടെ അതെല്ലാം തകിടം മറിഞ്ഞു. അഴിക്കുള്ളിലായ തരുൺ തേജ്പാൽ പിന്നീട് ജാമ്യത്തിലിറങ്ങി. കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്നലെ ഗോവ ഹൈക്കോടതി വീണ്ടും തള്ളിയതോടെ, നിയമയുദ്ധം ഇനിയും നീളുമെന്നുറപ്പായി. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ തുടരാനും ഇതോടെ വഴിയൊരുങ്ങി. പഞ്ചനക്ഷത്ര ഹോ്ടലിലെ ലിഫ്റ്റിലേക്ക് തന്നെ പിന്തുടർന്ന് കയറിയ ലേഖികയുടെ നടപടിയെ ചോദ്യം ചെയ്യുന്ന തേജ്പാലിന്റെ പരാമർശങ്ങളും കോടതി അംഗീകരിച്ചില്ല. സംഭവത്തിലുൾപ്പെട്ട ലേഖികയുടെ മുഖഭാവങ്ങൾ ശരിക്ക് പകർത

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മാധ്യമ വിസ്‌ഫോടനമായിരുന്ന തെഹൽക്ക. ഒളിക്യാമറ ഓപ്പറേഷനുകളിലൂടെ വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവരികയും സമൂഹത്തിലെ ഉന്നതരുടെ കൊള്ളരുതായ്മകൾ സധൈര്യം വിളിച്ചുപറയുകയും ചെയ്ത തെഹൽക്കയുടെ ബുദ്ധികേന്ദ്രവും ശക്തിസ്രോസസ്സും തരുൺ തേജ്പാൽ എന്ന പത്രാധിപരായിരുന്നു. എന്നാൽ, നാലുവർഷം മുമ്പ് അതെല്ലാം തകിടം മറിഞ്ഞു. ലിഫ്റ്റിനുള്ളിൽവെച്ച് തന്നെ മാനഭംഗപ്പെടുത്താൻ തരുൺ തേജ്പാൽ ശ്രമിച്ചെന്ന ആരോപണം മറ്റൊരു മാധ്യമ പ്രവർത്തക ഉയർത്തിയതോടെ അതെല്ലാം തകിടം മറിഞ്ഞു.
അഴിക്കുള്ളിലായ തരുൺ തേജ്പാൽ പിന്നീട് ജാമ്യത്തിലിറങ്ങി. കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഇന്നലെ ഗോവ ഹൈക്കോടതി വീണ്ടും തള്ളിയതോടെ, നിയമയുദ്ധം ഇനിയും നീളുമെന്നുറപ്പായി. കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ തുടരാനും ഇതോടെ വഴിയൊരുങ്ങി. പഞ്ചനക്ഷത്ര ഹോ്ടലിലെ ലിഫ്റ്റിലേക്ക് തന്നെ പിന്തുടർന്ന് കയറിയ ലേഖികയുടെ നടപടിയെ ചോദ്യം ചെയ്യുന്ന തേജ്പാലിന്റെ പരാമർശങ്ങളും കോടതി അംഗീകരിച്ചില്ല.
സംഭവത്തിലുൾപ്പെട്ട ലേഖികയുടെ മുഖഭാവങ്ങൾ ശരിക്ക് പകർത്താൻ ഹോട്ടലിലെ സിസിടിവി ക്യാമറയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് 27 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് നൂതൻ സർദേശായി കുറിച്ചു. ലിഫ്റ്റിലേക്ക് കയറുന്നതും ഇറങ്ങുന്നതും മാത്രമാണ് ദൃശ്യത്തിലുള്ളത്. ലിഫ്റ്റിൽവെച്ച് അപമാനിക്കപ്പെടുകയോ മറ്റോ ഉണ്ടായോ എന്ന് ഈ ദൃശ്യങ്ങളിൽ വ്യക്തവുമല്ല. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ വിശദീകരിക്കാൻ ഇരയെ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
സംഭവമുണ്ടായശേഷവും ലേഖിക തേജ്പാലിനൊപ്പം നടന്നുനീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്ന് തേജ്പാലിന്റെ അഭിഭാഷകൻ അമൻ ലേഖി വാദിച്ചു. ഇത് ലേഖികയുടെ ഉദ്ദേശ്യശുദ്ധിയെ സംശയത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ലെങ്കിൽ, 2013-ൽ തേജ്പാൽ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. 2013 നവംബർ 19-ാണ് തേജ്പാൽ പൊലീസിന് മുന്നിൽ ഖേദപ്രകടനം നടത്തിയത്.
സെപ്റ്റംബറിലാണ് മപ്പൂസയിലെ വിചാരണക്കോടതി തേജ്പാലിനെതിരെ കുറ്റങ്ങൾ ചുമത്തിയത്. അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം ഉപദ്രവിക്കുക, വിശ്വാസഹത്യ നടത്തുക, തന്റെ കീഴ്ജീവനക്കാരിയെ ലൈംഗികമായ താത്പര്യത്തോടെ സമീപിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ തുടങ്ങാൻ സാഹചര്യമൊരുങ്ങിയതോടെ, തരുൺ തേജ്പാലിന്റെ ഭാവി കോടതി വരാന്തകളിലായിരിക്കുമെന്ന് തീർച്ചയായി.

