- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാന ദുരഭിമാനക്കൊല: യുവതിയുടെ പിതാവും അഞ്ചു പേരും പൊലീസ് പിടിയിൽ; മാരുതി റാവുവിനേയും സഹോദരൻ ശ്രവണേയുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യപ്രതി റാവുവെന്ന നിഗമനത്തിൽ പൊലീസ് ; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പിതാവാണെന്ന വാദത്തിൽ ഉറച്ച് അമൃതവർഷിണി
തെലങ്കാന: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ പിതാവ് അറസ്റ്റിൽ. അമൃതവർഷിണിയുടെ അച്ഛൻ മാരുതി റാവുവിനെയും ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രാവണിനേയും മറ്റ് അഞ്ചു പേരെയും ബുധനാഴ്‌ച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാരുതി റാവുവാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്നതായാണ് സൂചന. കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചു പേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചു. 16 ലക്ഷം അഡ്വാൻസായി നൽകി. സംഭവം നടന്ന് നാലു ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃ
തെലങ്കാന: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ പിതാവ് അറസ്റ്റിൽ. അമൃതവർഷിണിയുടെ അച്ഛൻ മാരുതി റാവുവിനെയും ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രാവണിനേയും മറ്റ് അഞ്ചു പേരെയും ബുധനാഴ്‌ച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാരുതി റാവുവാണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്നതായാണ് സൂചന.
കൊലപാതകം നടത്തിയ സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായ അഞ്ചു പേർ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സുഭാഷ് ശർമയാണ് കൊല നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇയാളെ കൃത്യത്തിനായി ബിഹാറിൽ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. ഈ വർഷം ജൂണിലാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ചർച്ചകൾക്ക് ശേഷം ഒരു കോടി രൂപയുടെ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചു. 16 ലക്ഷം അഡ്വാൻസായി നൽകി.
സംഭവം നടന്ന് നാലു ദിവസങ്ങൾക്കു ശേഷമാണ് പ്രതികളെ പിടികൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ(21) വിവാഹം ചെയ്ത പ്രണയ് കുമാറിനെ(24) പട്ടാപ്പകൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഗർഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയിൽ നിന്ന് മടങ്ങവെയാണ് പ്രണയ് കൊല്ലപ്പെട്ടത്. തന്റെ അച്ഛനും ബന്ധുക്കളുമാണ് പ്രണയിയെ കൊലപ്പെടുത്തിയതെന്ന് അമൃത നേരത്തേ ആരോപിച്ചിരുന്നു.
ഈ വർഷം ജനുവരിയിലാണ് അമൃതയും പ്രണയിയും വിവാഹിതരായത്. ഉയർന്ന ജാതിയിൽപ്പെട്ട അമൃതയെ പ്രണയ് വിവാഹം കഴിച്ചതിൽ വീട്ടുകാർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പിതാവ് ഫോണിൽ വിളിച്ച് വീട്ടിലേക്ക് തിരിച്ച് വരണമെന്നും ഗർഭം അലസിപ്പിക്കണമെന്നും അമൃതയോട് ആവശ്യപ്പെട്ടു. എന്നാൽ അമൃത ഇതിന് തയാറായില്ല. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്‌നമാവാതിരിക്കാനാണ് ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെട്ടതെന്ന് അമൃത പറയുന്നു.
കൊലപാതകം പിതാവിന്റെ ക്വട്ടേഷനെന്ന് അമൃത
ഭർത്താവിന്റെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് തന്റെ പിതാവാണെന്ന് അമൃത ഉറപ്പിച്ച് പറയുന്നു. 'എന്റെ വീട്ടുകാർ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെട്ടിരുന്നു. പക്ഷെ ഇങ്ങനെ പൊതുസ്ഥലത്ത് വെച്ച് കൊന്നുകളയുമെന്ന് കരുതിയില്ല. പ്രണയ്‌യെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇത് പോലെ ജാതിവെറിയുടെ പേരിലുള്ള കൊലപാതകങ്ങൾ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണയ്‌യുടെ ആഗ്രഹം, ഇനി ഞാൻ അതിന് വേണ്ടി പോരാടുമെന്നും അമൃത പറയുന്നു.
മൂന്ന് മാസം ഗർഭിണിയായ അമൃതയുമായി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടശേഷം മടങ്ങുമ്പോഴായിരുന്നു പിന്നാലെ എത്തിയ അക്രമി പ്രണയ്യുടെ തലയിൽ വെട്ടിയത്. വെട്ടേറ്റ് നിലത്ത് വീണ ഇയാളെ അക്രമി വീണ്ടും വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഒപ്പം അമൃതയും മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പ്രണയ് വെട്ടേറ്റ് നിലത്ത് വീണയുടനെ ഗർഭിണിയായ അമൃത നിലവിളിച്ച് കൊണ്ട് സഹായം അഭ്യർത്ഥിച്ച് ആശുപത്രിയിലേക്ക് ഓടിക്കയറുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പ്രണയ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പ്രിയതമന് നീതി കിട്ടാനായി അമൃതയുടെ ഫേസ്‌ബുക്ക് ക്യാമ്പയിൻ
ജസ്റ്റിസ് ഫോർ പ്രണയ് എന്ന ക്യാമ്പയിനുമായിട്ടാണ് അമൃതവർഷിണി നിയമ പോരാട്ടതിന് ഒരുങ്ങുന്നത്.തിങ്കളാഴ്‌ച്ചയാണ് ജസ്റ്റിസ് ഫോർ പ്രണയ് എന്ന ഫേസ്‌ബുക്ക് പേജ് അമൃത ഉണ്ടാക്കിയത്.പ്രണയ്ക്ക് നീതി കിട്ടുന്നതിനായി പൊതു ജനങ്ങളുടെ പിന്തുണയോടെ പോരാട്ടം ഏകോപിപ്പിക്കാനാണ് അമൃതയുടെ ശ്രമം. പേജ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിൽ ആറായിരം പേരാണ് ഇത് പിന്തുടർന്നത്. ഇപ്പോൾ 85,000ൽ അധികം ഫോളോവേഴ്സാണ് പേജിനുള്ളത്.
ഒൻപത് മാസം മുമ്പായിരുന്നു പ്രണയ്യുടെയും അമൃതയുടേയും വിവാഹം.ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. സവർണ വിഭാഗത്തിൽ പെടുന്ന അമൃത ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.തെലങ്കാനയിലെ നാൽകൊണ്ട ജില്ലയിലെ മിർയൽഗൊണ്ടയിൽ വച്ചായിരുന്നു പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷൻ പ്രകാരം അക്രമി വെട്ടിക്കൊന്നത്.
10 ലക്ഷം രൂപയുടെ ക്വട്ടേഷൻ ആയിരുന്നു ഇതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.ജ്യോതി ആശുപത്രിയിൽ നിന്നും മെഡിക്കൽ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രണയിനെ പുറകിൽ നിന്നും വെട്ടിയത്. കൃത്യം നടത്തിയ ആൾക്ക് ഐഎസ്‌ഐ ബന്ധമുണ്ടെന്നുള്ളപ്പടെയുള്ള വിവരങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു.