ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് എറാവാലിയെ ഫാംഹൗസിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം അയ്യായിരത്തോളം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 14 പേർ മരിച്ചു. 

മുൻപ്രധാനമന്ത്രി മന്മോഹൻ സിങിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാജ്യത്ത് ഇന്ന് 2, 73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 1619 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,78,769 ആയി ഉയർന്നു. നിലവിൽ 19,29,329 പേരാണ് ചികിത്സയിൽ കഴിയുന്നത്.