- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂട്ടർമാർക്ക് ഇനി അവർക്കിഷ്ടമുള്ള സ്ഥലത്തിരുന്ന് ട്യൂഷൻ നൽകാം; ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമുമായി കൊച്ചിയിലെ എഡ്യൂനെറ്റ് ടെലിക്ലാസ്റൂംസ്
കൊച്ചി: വിവിധ വിഷയങ്ങളിൽ ട്യൂഷൻ ലഭ്യമാക്കുന്ന ഇ-ലേണിങ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്റൂംസ്. ചുരുങ്ങിയ ഫീസിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ട്യൂട്ടർമാരിൽ നിന്നും തങ്ങൾക്കാവശ്യമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നേടാനാണ് www.tutormine.com ~ സേവനമൊരുക്കുന്നത്. വിദ്യാർത്ഥികൾക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗൽഭരായ അദ്ധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നതാണ് ട്യൂട്ടർമൈന്റെ സവിശേഷത. നിലവിൽ ലോകമെമ്പാടുമുള്ള ആയിരത്തിലേറെ അദ്ധ്യാപകർ ട്യൂഷൻ നൽകുന്ന സൈറ്റിൽ ദിനംപ്രതി കൂടുതൽ അദ്ധ്യാപകർ ചേരുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ട്യൂഷൻ സൗകര്യം ഉപയോഗിക്കാൻ വിദ്യാർത്ഥികൾ ആദ്യം സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് സൈറ്റിലുള്ള ട്യൂട്ടർമാരെ അവരുടെ അക്കാദമിക യോഗ്യതകൾ വിലയിരുത്തി ബന്ധപ്പെടാവുന്നതാണ്. വിദ്യാർത്ഥികളുടെ അഭ്യർത്ഥന അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ യോഗ്യതകളുള്ള എല്ലാ അദ്ധ്യാപകർക്കും അപ്പോൾ തന്നെ ഫൽഷ് ചെയ്യും. തുടർന്ന് അദ്ധ്യാപകർക്ക്
കൊച്ചി: വിവിധ വിഷയങ്ങളിൽ ട്യൂഷൻ ലഭ്യമാക്കുന്ന ഇ-ലേണിങ് സൈറ്റുമായി കൊച്ചി ആസ്ഥാനമായ എഡ്യൂനെറ്റ് ടെലിക്ലാസ്റൂംസ്. ചുരുങ്ങിയ ഫീസിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ട്യൂട്ടർമാരിൽ നിന്നും തങ്ങൾക്കാവശ്യമുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നേടാനാണ് www.tutormine.com ~ സേവനമൊരുക്കുന്നത്. വിദ്യാർത്ഥികൾക്ക് നിശ്ചിത ഫീസടച്ച് ആവശ്യമുള്ള വിഷയങ്ങളിലെ പ്രഗൽഭരായ അദ്ധ്യാപകരുമായി ലൈവായി പരസ്പരം കണ്ടുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നതാണ് ട്യൂട്ടർമൈന്റെ സവിശേഷത. നിലവിൽ ലോകമെമ്പാടുമുള്ള ആയിരത്തിലേറെ അദ്ധ്യാപകർ ട്യൂഷൻ നൽകുന്ന സൈറ്റിൽ ദിനംപ്രതി കൂടുതൽ അദ്ധ്യാപകർ ചേരുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ട്യൂഷൻ സൗകര്യം ഉപയോഗിക്കാൻ വിദ്യാർത്ഥികൾ ആദ്യം സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് സൈറ്റിലുള്ള ട്യൂട്ടർമാരെ അവരുടെ അക്കാദമിക യോഗ്യതകൾ വിലയിരുത്തി ബന്ധപ്പെടാവുന്നതാണ്. വിദ്യാർത്ഥികളുടെ അഭ്യർത്ഥന അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായ യോഗ്യതകളുള്ള എല്ലാ അദ്ധ്യാപകർക്കും അപ്പോൾ തന്നെ ഫൽഷ് ചെയ്യും. തുടർന്ന് അദ്ധ്യാപകർക്ക് വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെട്ട് ഫീസും മറ്റ് കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കാം. ട്യൂഷൻ സ്വീകരിക്കാൻ തീരുമാനമായാൽ മുഖാമുഖമുള്ള ആശയവിനിമയത്തിന് സൗകര്യമൊരുക്കുന്ന വെർച്വൽ ക്ലാസ്റൂം സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുമായി മുഖാമുഖം ആശയവിനിമയം നടത്താമെന്നിരിക്കെ ഈ വെർച്വൽ ക്ലാസ്റൂം സാധാരണ ക്ലാസ്മുറികൾക്ക് സമാനമാണെന്നു പറയാം.
നോട്ടുകളെഴുതാനും ഗ്രാഫുകളും ചിത്രങ്ങളും വരയ്ക്കാനും ഡിജിറ്റൽ റൈറ്റിങ് ബോർഡും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ഈ ഓൺലൈൻ ട്യൂറ്ററിങ് സോഫ്റ്റ്‌വെയർ (ഒടിഎസ്) സാങ്കേതികവിദ്യയിൽ ഏറെ പുതുമയാർന്നതാണെന്നും ഇതിൽ ഓൺലൈൻ പഠനം ഏറെ രസകരവും വിജ്ഞാനപ്രദവുമാക്കാനുള്ള അത്യാധുനിക സംവിധാനങ്ങളുണ്ടെന്നും എഡ്യൂനെറ്റ് ടെലിക്ലാസ്റൂംസ് സിഇഒ രാംമോഹൻ നായർ പറഞ്ഞു. ഇതിലെ പ്രധാന ആകർഷണം ബഹുവർണ റൈറ്റിങ് ബോർഡുകളാണ്. ഒടിഎസിൽ, സമാനമായ നൂറോളം ഇത്തരം റൈറ്റിങ് ബോർഡുകളുണ്ട്. ഇതിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എഴുതാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് വെർച്വൽ ക്ലാസ്റൂമിലേക്ക് ലോഗിൻ ചെയ്ത് ലൈവ് ക്ലാസുകളിൽ പങ്കെടുക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലിരുന്നുകൊണ്ട് ട്യൂഷൻ സ്വീകരിക്കാമെന്നത് മാത്രമല്ല രക്ഷിതാകൾക്ക് അവരുടെ ട്യൂഷൻക്ലാസുകൾ നിരീക്ഷിക്കുകയും ചെയ്യാമെന്നതാണ് ട്യൂട്ടർമൈന്റെ സവിശേഷത.