- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജിസിസി രാജ്യങ്ങളിൽ ടെലികോം സർവീസ് നിരക്ക് ഏറ്റവും കുറവ് ഖത്തറിൽ; മൊബൈൽ കോൾ നിരക്ക് 2008-നു ശേഷം കുറഞ്ഞത് 57 ശതമാനം
ദോഹ: ജിസിസി രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും വച്ച് ടെലികോം സർവീസ് നിരക്ക് ഏറ്റവും കുറവ് ഖത്തറിലാണെന്ന് ടെലികമ്യൂണിക്കേഷൻസ് റീട്ടെയ്ൽ പ്രൈസ് ബഞ്ച്മാർക്കിങ് ഫോർ അറബ് കൺട്രീസ് റിപ്പോർട്ട്. അറബ് മേഖല ഉൾപ്പെടെ 35 രാജ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഖത്തറിൽ 2008-നു ശേഷം മൊബൈൽ ഫോൺ കോൾ നിരക്കിൽ 57 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഡേറ്റാ നിരക്കുകളുടെ കാര്യത്തിലും ജിസിസി, അറബ് രാജ്യങ്ങളിലെ ശരാശരി നിരക്കുകളെക്കാൾ കുറവാണു ഖത്തറിൽ. ഡേറ്റയില്ലാത്ത വോയ്‌സ് സേവനങ്ങളുടെ നിരക്കുകൾ ഖത്തറിലേതും ജിസിസി രാജ്യങ്ങളിലേതിനു തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് അഞ്ചു വർഷത്തിനിടയിൽ ഖത്തറിലുണ്ടായത്. 3ജിയിൽനിന്നു 4ജിയിലേക്കുള്ള മാറ്റമാണ് അതിനു സഹായിച്ചത്. മറ്റു ജിസിസി രാജ്യങ്ങളെ അപേക്ഷിച്ചു മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും കുറഞ്ഞ നിരക്കാണു ഖത്തറിൽ ഈടാക്കുന്നത്. ലാൻഡ് ലൈൻ സേവ
ദോഹ: ജിസിസി രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും വച്ച് ടെലികോം സർവീസ് നിരക്ക് ഏറ്റവും കുറവ് ഖത്തറിലാണെന്ന് ടെലികമ്യൂണിക്കേഷൻസ് റീട്ടെയ്ൽ പ്രൈസ് ബഞ്ച്മാർക്കിങ് ഫോർ അറബ് കൺട്രീസ് റിപ്പോർട്ട്. അറബ് മേഖല ഉൾപ്പെടെ 35 രാജ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഖത്തറിൽ 2008-നു ശേഷം മൊബൈൽ ഫോൺ കോൾ നിരക്കിൽ 57 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഡേറ്റാ നിരക്കുകളുടെ കാര്യത്തിലും ജിസിസി, അറബ് രാജ്യങ്ങളിലെ ശരാശരി നിരക്കുകളെക്കാൾ കുറവാണു ഖത്തറിൽ. ഡേറ്റയില്ലാത്ത വോയ്‌സ് സേവനങ്ങളുടെ നിരക്കുകൾ ഖത്തറിലേതും ജിസിസി രാജ്യങ്ങളിലേതിനു തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് അഞ്ചു വർഷത്തിനിടയിൽ ഖത്തറിലുണ്ടായത്. 3ജിയിൽനിന്നു 4ജിയിലേക്കുള്ള മാറ്റമാണ് അതിനു സഹായിച്ചത്.
മറ്റു ജിസിസി രാജ്യങ്ങളെ അപേക്ഷിച്ചു മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കും കുറഞ്ഞ നിരക്കാണു ഖത്തറിൽ ഈടാക്കുന്നത്. ലാൻഡ് ലൈൻ സേവനങ്ങൾക്കും കുറഞ്ഞ നിരക്കാണു ഖത്തറിലുള്ളത്. അതേസമയം, ലാൻഡ് ലൈനിൽനിന്നു മൊബൈൽ ഫോണിലേക്കു വിളിക്കുന്നതിനുള്ള നിരക്കു കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വേഗത്തിലുള്ള ഡേറ്റാ പാക്കേജുകൾക്കു ഖത്തറിൽ കുറഞ്ഞ നിരക്കാണ്. അതേസമയം, കുറഞ്ഞ വേഗത്തിലുള്ള ഡേറ്റാ പാക്കേജുകൾക്കു നിരക്കു കൂടുതലാണ്.