മൊബൈൽ രംഗത്തെ പൂർണ സ്വദേശിവത്കരണം നടപ്പിലാക്കിയതോടെ കർശന നടപടിക ളോടെ സൗദി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.വിദേശികൾ താമസ കേന്ദ്രങ്ങിലോ ഒളിസങ്കേതങ്ങളിലോ രഹസ്യമായി മൊബൈൽ ഫോൺ റിപ്പയറിങ് നടത്തിയാൽ കർശന നടപടി നേരിടുമെന്ന് അധികൃതർ മു്ന്നറിയിപ്പ് നല്കിയിട്ടുണ്ട്.

മാത്രമല്ല പരിശോധന ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി 100 പുതിയ പരിശോധകരെക്കൂടി സൗദി തൊഴിൽ, സാമൂഹിക മന്ത്രാലയം നിയമിച്ചു. മൊബൈൽ ഫോൺ വിൽപ്പനയും റിപ്പയറിങും 100 ശതമാനം സ്വദേശികളായ യുവതി യുവക്കളെ ഏൽപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം പുറത്തിറക്കി തീരുമാനം ഏതുവിധേനയും നടപ്പാക്കുന്നതിനാണ് പുതിയ പരിശോധകരെ നിയമിച്ചത്. മൊബൈൽ ഫോൺ സ്‌പെയർ പാർട്‌സുകൾ അനുബന്ധ ഉൽപ്പന്നങ്ങക്കുമെല്ലാം നിയമം ബാധകമാണ്.

തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പൂർണമായും നടപ്പാക്കുകയും ഈ രംഗത്ത് സംഭവി ക്കാനിടയുള്ള നിയമ ലംഘനം തടയുകയുമാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശി യുവതി യുവാക്കളെ നിയമിക്കാൻ മതിയായ അവസരം നൽകിയ ശേഷവും മൊബൈൽ ഫോൺ രംഗത്ത് വിദേശികൾ തൊഴിലെടുക്കുന്നത് തടയുന്നതിൽ ഒരു വിട്ടുവീഴ്ചയും കാണിക്കുകയില്ല. രാജ്യത്തെ വിപണി നിയമങ്ങളെ അനുസരിക്കാൻ എല്ലാവരും തയാറാകണം. നിയമ ലംഘനം നടത്തുന്നവരെ പിടികൂടി ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നു മു്ന്നറിയിപ്പുണ്ട്.

ഇതുവരെ നടന്ന പരിശോധനകളിൽ 25,000 കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കിയതായി സ്ഥിതീകരിച്ചു. 3670 നിയമ ലംഘനങ്ങൾ പരിശോധന സംഘം പിടികൂടുകയും 2057 സ്ഥാപനങ്ങൾ അടക്കുകയും ചെയ്തിട്ടുണ്ട്. പരിശോധന ഭീഷണി നേരിടുന്നതിനായി അടച്ചിട്ട 1023 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയതായും അബ്ദുൽ മുൻഇം ബിൻ യാസീൻ അശ്ശഹ്രി പറഞ്ഞു.