- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കടലാസ് നോക്കി വായന വേണ്ട; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ടെലി പ്രോംപ്റ്റർ വാങ്ങുന്നു; ആറ് ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി സർക്കാർ ടെലി പ്രോംപ്റ്റർ വാങ്ങുന്നു. പ്രോംപ്റ്റർ വാങ്ങാൻ പിആർഡിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി.6.26 ലക്ഷം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്.
നിലവിൽ വാർത്താ സമ്മേളനങ്ങളും മറ്റും നടത്തുമ്പോൾ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സർക്കാർ തീരുമാനങ്ങളും മറ്റും പേപ്പറിൽ എഴുതി നോക്കി വായിക്കുകയാണ് ചെയ്യുന്നത്.പേപ്പർ നോക്കി വായിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. പി ആർ ചേംബറിലാകും പ്രോംപ്റ്റർ സ്ഥാപിക്കുക.
പ്രോംപ്റ്ററിനായി ടെണ്ടർ ക്ഷണിച്ചപ്പോൾ കെൽട്രോൺ സമർപ്പിച്ചത് ആറുലക്ഷത്തി ഇരുപത്തി ആറായിരത്തി രൂപയുടെ ടെണ്ടറാണ്.ഇത് അംഗീകരിച്ചാണ് സർക്കാർ അനുമതി നൽകിയത്.വാർത്താ വിതരണ കേന്ദ്രങ്ങൾ എന്ന ശീർഷകത്തിൽ ഉൾപ്പെടുത്തിയാണ് പ്രോംപ്റ്റർ വാങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story