മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ പ്രേമത്തിന്റെ തെലുങ്കു പതിപ്പും തരംഗം സൃഷ്ടിക്കുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ഓടുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം അണിയറപ്രവർത്തകർ പുറത്തു വിട്ട മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങൾ ചേർത്തുള്ളതാണ് വീഡിയോയിൽ. നാഗചൈതന്യ, അനുപമ പരമേശ്വരൻ, ശ്രുതി ഹാസൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രത്തിന്റെ വീഡിയോ കാണൂ...

ഒക്ടോബർ ഏഴിന് തിയേറ്ററുകളിൽ എത്തിയ പ്രേമം തെലുങ്ക് പ്രേമത്തിന് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. 360 തിയേറ്ററുകളിലായി പ്രദർശനത്തിന് എത്തിയ ചിത്രത്തിന് 2.8 കോടിയാണ് ആദ്യ ദിവസം തിയേറ്ററുകളിൽ നിന്നും നേടിയത്.

2015ൽ മലയാളത്തിൽ സൂപ്പർഹിറ്റായ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം ചന്ദു മൊണ്ടേതിയാണ് തെലുങ്കിൽ സംവിധാനം ചെയ്തത്.