- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് സീസണിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന ചൂട്; താപനില 40 ഡിഗ്രിയിൽ കവിയുമെന്ന് പ്രവചനം
മക്ക: വിശുദ്ധ നഗരത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന കാലാവസ്ഥ. തീർത്ഥാടന സീസണിൽ അന്തരീക്ഷ താപനില 40 ഡിഗ്രിയിലും കടക്കുമെന്നാണ് ജനറൽ അഥോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ചെയർമാൻ വ്യക്തമാക്കുന്നത്. രാത്രിയിലും പകലും ചൂട് അസഹനീയമായി തന്നെ തുടരും. അതേസമയം ഇടയ്ക്കിടെ ഇടിയൊടു കൂടിയ ചാറ്റൽ മഴയ്ക്കും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. അടുത്ത പത്തു ദിവസത്തേക്ക് നല്ല ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മക്കയിലും മദീനയിലും ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും കാലാവസ്ഥ നിരീക്ഷണത്തിന് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില കൂടിയ തോതിലായതിനാൽ ഇത്തവണ തീർത്ഥാടകർ പാചകം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ നഗരത്തിൽ പാചകവാതകം മറ്റും ഉപയോഗിക്കുന്നതിനും അധികൃതർ നിയന്ത്രണം നിർദേശിച്ചിട്ടുണ്ട്.
മക്ക: വിശുദ്ധ നഗരത്തിൽ ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്ന തീർത്ഥാടകരെ കാത്തിരിക്കുന്നത് ചുട്ടുപൊള്ളുന്ന കാലാവസ്ഥ. തീർത്ഥാടന സീസണിൽ അന്തരീക്ഷ താപനില 40 ഡിഗ്രിയിലും കടക്കുമെന്നാണ് ജനറൽ അഥോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ചെയർമാൻ വ്യക്തമാക്കുന്നത്. രാത്രിയിലും പകലും ചൂട് അസഹനീയമായി തന്നെ തുടരും.
അതേസമയം ഇടയ്ക്കിടെ ഇടിയൊടു കൂടിയ ചാറ്റൽ മഴയ്ക്കും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. അടുത്ത പത്തു ദിവസത്തേക്ക് നല്ല ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മക്കയിലും മദീനയിലും ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും കാലാവസ്ഥ നിരീക്ഷണത്തിന് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനില കൂടിയ തോതിലായതിനാൽ ഇത്തവണ തീർത്ഥാടകർ പാചകം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ നഗരത്തിൽ പാചകവാതകം മറ്റും ഉപയോഗിക്കുന്നതിനും അധികൃതർ നിയന്ത്രണം നിർദേശിച്ചിട്ടുണ്ട്.