- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളത്തൂർ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ബ്രഹ്മകലശത്തിന് മുന്നോടിയായുള്ള കലവറ നിറക്കൽ ഘോഷയാത്ര ഭക്തിനിർഭരമായി
കൊളത്തൂർ ഒണ്ടാം പുളിക്കാൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച കലവറനിറക്കൽ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ക്ഷേത്രത്തിന് മുന്നിലായി സ്വീകരണം നൽകി.. തുടർന്ന് അന്നദാനം. നടന്നു.വൈകിട്ട്മൂന്ന് മണിക്ക് പൊയിനാച്ചി ധർമശാസ്താ ഭജനമന്ദിര പരിസരത്തു നിന്നുംഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വിഗ്രഹഘോഷയാത്ര നടന്നു. തന്ത്രിമാർക്ക് പെർളടുക്കത്ത് വരവേൽപ്പ് നൽകി. തുടർന്ന്വിഗ്രഹ ഘോഷയാത്രയോടൊപ്പം തന്ത്രിമാരെ ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു. തുടർന്ന് തന്ത്രി വര്യന്മാർ ചേർന്ന്ഭദ്രദീപം കൊളുത്തി ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് സമൂഹപ്രാർത്ഥന, ആചാര്യവരണം. എന്നിവക്ക് ശേഷംപുതുതായി നിർമ്മിച്ച ശ്രീകോവിലും നവഗ്രഹ മണ്ഡപവും ശില്പി രമേശ് കാറന്തറിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് മഹാ സുദർശന ഹോമം, ആവാഹനം, ഉച്ചാടനം, നാന്ദി മുഖപുണ്യാഹം ,അങ്കുരാരോഹണം. ധ്വജസ്ഥാപനം, ധ്വജാരോഹണം, യോഗീശ്വര
കൊളത്തൂർ ഒണ്ടാം പുളിക്കാൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച കലവറനിറക്കൽ ഘോഷയാത്രയിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ക്ഷേത്രത്തിന് മുന്നിലായി സ്വീകരണം നൽകി.. തുടർന്ന് അന്നദാനം. നടന്നു.വൈകിട്ട്മൂന്ന് മണിക്ക് പൊയിനാച്ചി ധർമശാസ്താ ഭജനമന്ദിര പരിസരത്തു നിന്നുംഭക്തജനങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വിഗ്രഹഘോഷയാത്ര നടന്നു. തന്ത്രിമാർക്ക് പെർളടുക്കത്ത് വരവേൽപ്പ് നൽകി. തുടർന്ന്വിഗ്രഹ ഘോഷയാത്രയോടൊപ്പം തന്ത്രിമാരെ ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.
തുടർന്ന് തന്ത്രി വര്യന്മാർ ചേർന്ന്ഭദ്രദീപം കൊളുത്തി ഉത്സവാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് സമൂഹപ്രാർത്ഥന, ആചാര്യവരണം. എന്നിവക്ക് ശേഷംപുതുതായി നിർമ്മിച്ച ശ്രീകോവിലും നവഗ്രഹ മണ്ഡപവും ശില്പി രമേശ് കാറന്തറിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് മഹാ സുദർശന ഹോമം, ആവാഹനം, ഉച്ചാടനം, നാന്ദി മുഖപുണ്യാഹം ,അങ്കുരാരോഹണം. ധ്വജസ്ഥാപനം, ധ്വജാരോഹണം, യോഗീശ്വര മണ്ഡപത്തിൽശുദ്ധികർമങ്ങൾ എന്നിവ നടന്നു.വൈകിട്ട് 6.30ന് പാലക്കാട് അദ്വൈത ആശ്രമംബ്രഹ്മചാരി ശാന്തചൈതന്യ നടത്തുന്ന അധ്യാത്മിക പ്രഭാഷണം,ഭജന, ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, മംഗലം കളി എന്നിവനടന്നു..ഇരവിൽകേശവതന്ത്രി, കേശവൻ മഞ്ഞനം തൊടി തായർ എന്നിവരുടെ കാർമികത്വത്തിലാണ് ബ്രന്മ കലശചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ ആറ് മണി മുതത് ഗണപതി ഹോമം, യോഗീശ്വരമണ്ഡപത്തിൽ ദീപപ്രതിഷ്ഠ 10 മണിക്ക് സർവൈശ്വര്യ വിളക്ക് പൂജ, വൈകിട്ട് ആറിന്ഭജന, ഏഴിന് പൂരക്കളി, എട്ടിന് തിരുവാതിരയും മംഗലം കളിയും നടക്കും രാത്രി 10മണിക്ക് മലയാളം യക്ഷഗാനത്തോടെ ഇന്നത്തെ ആഘോഷ പരിപാടികൾക്ക് സമാപനമാകും.