- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു; ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിലേക്ക് തന്ത്രത്തിൽ എത്തിച്ചു; മന്ത്രവാദകർമങ്ങൾ ചെയ്യുന്നതിനിടെ ഭീഷണിപ്പെടുത്തി പീഡനം; മുറിയിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി ബന്ധുക്കളെ അറിയിച്ചതോടെ ക്ഷേത്ര പൂജാരി അറസ്റ്റിൽ
ചിറയിൻകീഴ്: കോവിഡ് കാലമായതിനാൽ ക്ഷേത്രങ്ങളിൽ പൊതുവേ ആളുകൾ കുറവാണ്. എങ്കിലും പൂജകൾ പതിവുപോലെ നടക്കാറുണ്ട്. ഇതിനിടൊണ് ചിറയിൻകീഴിലെ ഒരു ക്ഷേത്രത്തിൽ നിന്നും ദാരുണമായ ഒരു വാർത്ത പുറത്തുവരുന്നത്. ക്ഷേത്രത്തിലെ പ്രധാനി തന്നെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരമാണ് പുറത്തുവന്നത്. ചിറയിൻകീവ് കിഴുവിലത്താണ് സംഭവം.
മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർനമ്പൂതിരി(67)യെയാണു ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ചിറയിൻകീഴ് എസ്എച്ച്ഒ രാഹുൽരവീന്ദ്രൻ, എഎസ്ഐമാരായ ഹരി,ഷജീർ, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടിയത്.
ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോട് മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്ര വളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരംഅറിയിക്കുകയുമായിരുന്നത്രേ.
ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണു പൂജാരിയെ പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. പൂജാരിയുടെ മുറിയിൽ പൊലീസ് സയന്റിഫിക് വിഭാഗത്തിലെ വിദഗ്ധരെയെത്തിച്ചു തെളിവെടുപ്പുകളും പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ