- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലുവർഷം തുടർച്ചയായി ക്ഷേത്രപരിസരത്തുവച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഹിന്ദു ദൈവങ്ങൾ മക്കളെ പീഡിപ്പിക്കുന്നവർ ആയിരുന്നുവെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചു; അമേരിക്കയിലെ അരിസോണയിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ
ഫീനിക്‌സ് (യുഎസ്): ക്ഷേത്രദർശനത്തിന് എത്തിയ പെൺകുട്ടിയെ ഹിന്ദുദൈവങ്ങൾ മക്കളുമായി ലൈംഗികബന്ധം പുലർത്താറുണ്ടെന്ന് പറഞ്ഞ് വശീകരിച്ച് പീഡിപ്പിച്ച സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ പൂജാരി അറസ്റ്റിലായി. നാലുവർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഫീനിക്‌സ് മാരികോപ കൗണ്ടിയിലെ ഹിന്ദുക്ഷേത്ര പൂജാരിയായ ഘനശ്യാം രതിലാൽ ജോഷി (59) ആണ് അറസ്റ്റിലായത്. നാലുവർഷമായി ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് സ്ഥിരീകരിച്ച ഇൻഡോ-അമേരിക്കൻ കൾച്ചറൽ ആൻഡ് റിലീജിയസ് ഫൗണ്ടേഷൻ ജോഷിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു. ജോഷി തന്നെ ലൈംഗികമായി ഉപയോഗിച്ചതിനെപ്പറ്റി അയാളുതന്നെ വാക്കുകൾ റെക്കോഡ് ചെയ്തശേഷം പെൺകുട്ടി അതുമായി പൊലീസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് പരാതി നൽകുകയായിരുന്നു. ഇന്ത്യയിൽ നിന്ന് 2010ലാണ് പെൺകുട്ടി അമേരിക്കയിൽ എത്തിയത്. തനിക്കുണ്ടായ അനുഭവങ്ങൾ അറിഞ്ഞപ്പോൾ ഒരു സുഹൃത്താണ് പൊലീസിനെ സമീപിക്കാൻ നിർദ്ദേശിച്ചതെന്ന് പെൺകുട്ടി പറയുന്നു. നാലുവർഷമായി ജോ
ഫീനിക്‌സ് (യുഎസ്): ക്ഷേത്രദർശനത്തിന് എത്തിയ പെൺകുട്ടിയെ ഹിന്ദുദൈവങ്ങൾ മക്കളുമായി ലൈംഗികബന്ധം പുലർത്താറുണ്ടെന്ന് പറഞ്ഞ് വശീകരിച്ച് പീഡിപ്പിച്ച സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ പൂജാരി അറസ്റ്റിലായി. നാലുവർഷത്തോളം പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഫീനിക്‌സ് മാരികോപ കൗണ്ടിയിലെ ഹിന്ദുക്ഷേത്ര പൂജാരിയായ ഘനശ്യാം രതിലാൽ ജോഷി (59) ആണ് അറസ്റ്റിലായത്.
നാലുവർഷമായി ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് സ്ഥിരീകരിച്ച ഇൻഡോ-അമേരിക്കൻ കൾച്ചറൽ ആൻഡ് റിലീജിയസ് ഫൗണ്ടേഷൻ ജോഷിയെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.
ജോഷി തന്നെ ലൈംഗികമായി ഉപയോഗിച്ചതിനെപ്പറ്റി അയാളുതന്നെ വാക്കുകൾ റെക്കോഡ് ചെയ്തശേഷം പെൺകുട്ടി അതുമായി പൊലീസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് പരാതി നൽകുകയായിരുന്നു. ഇന്ത്യയിൽ നിന്ന് 2010ലാണ് പെൺകുട്ടി അമേരിക്കയിൽ എത്തിയത്. തനിക്കുണ്ടായ അനുഭവങ്ങൾ അറിഞ്ഞപ്പോൾ ഒരു സുഹൃത്താണ് പൊലീസിനെ സമീപിക്കാൻ നിർദ്ദേശിച്ചതെന്ന് പെൺകുട്ടി പറയുന്നു. നാലുവർഷമായി ജോഷി തന്നെ പീഡിപ്പിച്ചുവരുന്നതായാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്.
28-ാം മേരിലാൻഡ് അവന്യൂവിന് സമീപത്തെ ഹിന്ദു ക്ഷേത്രത്തിൽ 20 വർഷമായി പൂജാരിയാണ് ജോഷി. നാലുവർഷ കാലത്തിനിടെ നിരവധിതവണ ജോഷി തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. ഇതെല്ലാം സാധാരണമാണെന്നും നിരവധി ദൈവങ്ങളും സിദ്ധന്മാരും പെൺമക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാറുമുണ്ടെന്നാണ് ജോഷി തന്നോട് പറഞ്ഞതെന്നാണ് പെൺകുട്ടി പറയുന്നത്. ഇതേപ്പറ്റി പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ജോഷി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായശേഷം വക്കീലിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ജോഷി പൊലീസിനോട് ഒന്നും വിശദീകരിക്കാൻ കൂട്ടാക്കിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റംചുമത്തിയാണ് ഇയാഎ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവം പ്രദേശത്തെ ഹിന്ദുസമൂഹങ്ങളിൽ വൻ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ . സംഭവത്തെപ്പറ്റി റിലീജിയസ് ഫൗണ്ടേഷൻ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.