- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് സ്വദേശിയായ അഭിമന്യു കൊല്ലത്ത് എത്തിയത് ക്ഷേത്രത്തിലെ വിശേഷ പൂജയ്ക്ക്; രാത്രി കാമുകിയുമായി സംസാരിക്കാൻ ശാന്തിമാർ വിശ്രമിക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടന്നു; ഫോൺ സംഭാഷണത്തിനിടയിൽ കാമുകിയുമായി വഴക്കുകൂടിയപ്പോൾ കാണിച്ച് തരാമെന്ന് ഭീഷണിയും; വാട്‌സാപ്പിൽ വീഡിയോ കോൾ വിളിച്ച് ആത്മഹത്യക്ക് ഒരുങ്ങവെ കോൾ കട്ടായി; പുലർച്ചെ കണ്ടത് കീഴ്ശാന്തിക്കാരൻ ചുറ്റമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് കീഴ്ശാന്തിക്കാരൻ ചുറ്റമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ചത് കാമുകിയുമായി വഴക്കിട്ടതിനെ തുടർന്ന്.കഴിഞ്ഞ ദിവസം രാത്രിയാണ് കൊല്ലം അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിൽ പാലക്കാട് സ്വദേശിയായ കീഴ്ശാന്തി അഭിമന്യു ആത്മഹത്യ ചെയ്തത്. ചുറ്റമ്പലത്തിന് സമീപമുള്ള ഒരു കഴുക്കോലിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. അഭിമന്യുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തൊട്ടടുത്ത നിന്നായി ഇയാളുടെ മൊബൈൽ ഫോൺ ചാരി വെച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് എസ്‌ഐ പറയുന്നത് ഇങ്ങനെ അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിലാണ് കീഴ് ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാലരയോടെ കഴകക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുണ്ട് ഉപയോഗിച്ചാണ് അഭിമന്യു തൂങ്ങിയത്.അഭിമന്യുവിന്റെ സഹോദരൻ ഹരിനാരായണൻ മുമ്പ് ഈ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അക്കാലത
കൊല്ലം: കൊല്ലത്ത് കീഴ്ശാന്തിക്കാരൻ ചുറ്റമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ചത് കാമുകിയുമായി വഴക്കിട്ടതിനെ തുടർന്ന്.കഴിഞ്ഞ ദിവസം രാത്രിയാണ് കൊല്ലം അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിൽ പാലക്കാട് സ്വദേശിയായ കീഴ്ശാന്തി അഭിമന്യു ആത്മഹത്യ ചെയ്തത്. ചുറ്റമ്പലത്തിന് സമീപമുള്ള ഒരു കഴുക്കോലിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. അഭിമന്യുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ തൊട്ടടുത്ത നിന്നായി ഇയാളുടെ മൊബൈൽ ഫോൺ ചാരി വെച്ച നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് എസ്‌ഐ പറയുന്നത് ഇങ്ങനെ
അഞ്ചാലുംമൂടിന് സമീപമുള്ള ക്ഷേത്രത്തിലാണ് കീഴ് ശാന്തിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ഗോവിന്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണന്റെ മകൻ അഭിമന്യു (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ നാലരയോടെ കഴകക്കാരനെത്തി ക്ഷേത്രം തുറന്നപ്പോഴാണ് അഭിമന്യുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
മുണ്ട് ഉപയോഗിച്ചാണ് അഭിമന്യു തൂങ്ങിയത്.അഭിമന്യുവിന്റെ സഹോദരൻ ഹരിനാരായണൻ മുമ്പ് ഈ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. അക്കാലത്ത് അഭിമന്യു, ഹരിനാരായണന്റെ സഹായിയായി ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായി ഈമാസം 17 നാണ് അഭിമന്യൂ വീണ്ടുമെത്തിയത്. പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായും ശനിയാഴ്ച രാത്രി പാലക്കാട് സ്വദേശിയായ പെൺകുട്ടിയുമായി അഭിമന്യു ഫോണിൽ സംസാരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് പൊലീസ് അഭിമന്യുവിന്റെ കാമുകിയുമായിട്ടും സഹോദരനുമായിട്ടും സംസാരിച്ചിരുന്നു. സഹോദരനെ വിവരം അറിയിച്ച ഉടനെ തന്നെ ഇയാൾ അഭിമന്യുവിന്റെ കാമുകിയെ വിളിച്ചു. എന്തിനാണ് കാമുകിയോട് വിളിച്ച് ചോദിച്ചത് എന്ന് പൊലീസ് ചോദിച്ചപ്പോൾ സഹോദരൻ പറഞ്ഞത് എന്ത് കാര്യമുണ്ടെങ്കിലും അവൻ അവളുമായി അചത് തുറന്ന് പറയും എന്നാണ്. ക്ഷേത്രത്തിൽ വിശേഷ പൂജ നടക്കുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്ന് 50ഓളം പൂജാരികൾ എത്തിയിട്ടുണ്ടായിരുന്നു.ഇവർക്കെല്ലാം വിശ്രമിക്കാൻ ഒരു സ്ഥലമാണ് ഒരുക്കിയിരുന്നത്. എന്നാൽ കാമുകിയുമായി ഫോണിൽ സംസാരിക്കാൻ കഴിയാത്തതിനെ തുടർന്ന് ഇയാൾ മാറിയാണ് കിടന്നിരുന്നത്.
രാത്രി കാമുകിയുമായി സംസാരിക്കുന്നതിനിടയിൽ ഇരുവരും എന്തോ കാര്യം പറഞ്ഞ് വഴക്ക് കൂടിയിരുന്നു. എന്നാൽ അത്ര വലിയ കാര്യമൊന്നും ആയിരുന്നില്ലെങ്കിലും അഭിമന്യും ക്ഷുഭിതനാവുകയായിരുന്നു. ശേഷം കാമുകിയെ വാട്‌സാപ്പിൽ വീഡിയോ കോൾ വിളിച്ച ശേഷം കാണിച്ച് തരാം എന്ന് പറഞ്ഞാണ് ഫോൺ ചാരി വെച്ച ശേഷം മുണ്ട എടുത്ത് തൂങ്ങാൻ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും ഫോൺകോൾ കട്ടായിരുന്നു എന്നാണ് കാമുകി പറയുന്നത്.
ഇരുവരും തമ്മിൽ നടന്ന സംഭാഷണവും വാട്‌സാപ്പ് കോളിന്റെ വിവരങ്ങളും മറ്റും അറിയാൻ സൈബർ സെല്ലിന്റെ സഹായം തേടിയതായി എസ്‌ഐ ദേവരാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺകുട്ടിയുമായി ഇയാളുടെ വിവാഹം രണ്ട് വർഷത്തിന് ശേഷം നടത്തിക്കൊടുക്കാം എന്ന് വീട്ടുകാർ സമ്മതിച്ചിരുന്നുവെന്നാണ് സൂചന