- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂവളശ്ശേരി മഹാദേവർ ക്ഷേത്രത്തിൽ നിന്നും വഴിപാട് പണം കവർന്നു; പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം : കൂവളശ്ശേരി മഹാദേവർ ക്ഷേത്രത്തിൽ മോഷണം. വഴിപാടു പണം കവർന്നു. വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. 11,500 രൂപയാണ് ഓഫീസിനുള്ളിൽ നിന്നും നഷ്ടമായത്. ക്ഷേത്രത്തിനുള്ളിലെ കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ടിക്കാനും കള്ളൻ ശ്രമിച്ചിട്ടുണ്ട്.
പൂട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ
Next Story