- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണപ്പുഴയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി; പൊലീസെത്തി പരിശോധന നടത്തി
പരിയാരം: കടന്നപ്പള്ളിയിൽ ക്ഷേത്രഭണ്ഡാരം മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയി. കടന്നപ്പള്ളി പാണപ്പുഴയിലുള്ള ഭൂദാനം കോളനിയിലുള്ള മുത്തപ്പൻ ക്ഷേത്രത്തിന് മുൻവശത്ത് സ്ഥാപിച്ച ഭണ്ഡാരമാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയത്. ഇന്നലെ രാത്രിയാണ് മോഷണം.
ഇന്ന് പുലർച്ചെയാണ് പ്രഭാത സവാരിക്കായി ഇതുവഴി പോയവർ ക്ഷേത്ര ഭണ്ഡാരം തകർത്തു കൊണ്ടുപോയതായി കണ്ടത്. ഇവർ ഉടൻ ക്ഷേത്രകമ്മിറ്റിഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് പരിയാരം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ മാസത്തിലൊരിക്കൽ ഭണ്ഡാരം തുറന്ന് പണമെടുക്കാറാണ് പതിവ്.
മാസത്തിൽ ഏകദേശം നാലായിരം രൂപയോളം ഈ ഭണ്ഡാരത്തിൽ നിന്നും ലഭിക്കാറുണ്ടെന്ന് പറയുന്നു. പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിക്കും. കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ