ദോഹ: ടാറിങ് പുരോഗമിക്കുന്നതിനെ തുടർന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിൽ 33-ാം നമ്പർ റൗണ്ട് എബൗട്ട് മുതൽ രണ്ടാം നമ്പർ റൗണ്ട് വരെയുള്ളഭാഗം താൽക്കാലികമായി അടയ്ക്കുന്നു. ഈ മാസം 14 വരെയാണ് ഇവിടെ താത്ക്കാലികമായി ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.  ഈ ഭാഗത്ത് ടാറിങ് അവസാനഘട്ടത്തിലാണ്. ടാറിങ്ങിനു പുറമേ സിഗ്‌നൽബോർഡുകളും സ്ഥാപിക്കുന്നുണ്ട്.

ഇരുവശങ്ങളിലുമായി എട്ടുവരി ഗതാഗതം സാധ്യമാകുന്ന വിധത്തിലാണ് ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് വികസനം. ഇന്ന് അടയ്ക്കുന്ന പാതകൾക്കു പകരം സൽവ റോഡിനേയും ഈസ്റ്റ് ഇൻഡസ്ട്രിയൽ മേഖലയേയും ബന്ധിപ്പിക്കുന്ന പ്രദേശത്തെ മറ്റ് റോഡുകൾ ഉപയോഗിക്കാമെന്ന് അഷ്ഗാൽ അധികൃതർ അറിയിച്ചു.