താഴ്ന്ന വരുമാനം മുതൽ ഇടത്തരം വരുമാനം വാങ്ങുന്നവർക്കും സ്വയം തൊഴിലാളികൾക്കും കോവിഡ് 19 മഹാമാരിക്കാലിക്ക് ഗ്രാന്റ് അനുവദിക്കാൻ സംഗപ്പൂർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സാമ്പത്തികമായി മാഹമാരി ബാധിച്ചവർക്ക് ജൂൺ 3മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലൈ 2വരെ അപേക്ഷകൾ സ്വീകരിക്കും. സാധാരണക്കാരായ തൊഴിലാളികളെ സഹായിക്കാനാണ് രാജ്യം ഇത്തരമൊരു ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

മെയ് 16 മുതൽ ജൂൺ 30 വരെ കുറഞ്ഞത് ഒരു മാസമെങ്കിലും സ്വമേധയാ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിച്ച അല്ലെങ്കിൽ അതേ കാലയളവിൽ കുറഞ്ഞത് ഒരു മാസമെങ്കിലും കുറഞ്ഞത് 50 ശതമാനം വരുമാനനഷ്ടം നേരിട്ട യോഗ്യതയുള്ള തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുള്ളവർക്ക് 700 ഡോളർ വരെ ഒറ്റത്തവണ ലഭ്യാകും.

കൊറോണ വൈറസ് പാൻഡെമിക് ബാധിച്ച താഴ്ന്ന മുതൽ ഇടത്തരം വരുമാനമുള്ള തൊഴിലാളികളെയും സ്വയംതൊഴിലാളികളെയും പിന്തുണയ്ക്കുന്നതിനായി ജനുവരി 18 ന് ആരംഭിച്ച കോവിഡ് -19 റിക്കവറി ഗ്രാന്റിന്റെ (സിആർജി) അനുബന്ധമാണ് പുതിയാതായി പ്രഖ്യാപിച്ച ഗ്രാന്റും.അപേക്ഷകർക്ക് ഒരു മാസത്തേക്ക് കുറഞ്ഞത് 50 ശതമാനം വരുമാനനഷ്ടം ഉണ്ടായിരിക്കണം അല്ലെങ്കിൽ മെയ് 16 നും ജൂൺ 30 നും ഇടയിൽ കുറഞ്ഞത് ഒരു മാസമെങ്കിലും സ്വമേധയാ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കണം.അപേക്ഷകർ തൊഴിൽ തിരയലിന്റെയോ പരിശീലനത്തിന്റെയോ തെളിവ് കാണിക്കേണ്ടതില്ല.