- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സൽവ റോഡിൽ മിസീദ് ഇന്റർചേഞ്ചിനു സമീപം റോഡ് താത്ക്കാലികമായി ഇന്നു മുതൽ അടയ്ക്കും; നിർമ്മാണപ്രവർത്തികൾക്കു ശേഷം റോഡ് തുറക്കുന്നത് ഡിസംബർ 31ന്
ദോഹ: മസീദ് ഇന്റർചേഞ്ചിനു സമീപം (എക്‌സിറ്റ് 24) സൽവ റോഡിൽ ഒരു കിലോമീറ്റോളം ദൈർഘ്യത്തിൽ എല്ലാ ദിശയിലേക്കും റോഡ് താത്ക്കാലികമായി അടയ്ക്കുകയാണെന്ന് പബ്ലിക് വർക്ക്‌സ് അഥോറിറ്റി അഷ്ഗൽ അറിയിച്ചു. ഇന്നു മുതൽ ബ്ലോക്ക് ചെയ്യുന്ന റോഡ് ഡിസംബർ 31നാണ് ഇനി തുറക്കുക. സൽവ റോഡിൽ മറ്റു ഭാഗങ്ങളിൽ പതിവു പോലെ ഗതാഗതം അനുവദിക്കുന്നതായിരിക്കും. പുതിയ ഓർബി
ദോഹ: മസീദ് ഇന്റർചേഞ്ചിനു സമീപം (എക്‌സിറ്റ് 24) സൽവ റോഡിൽ ഒരു കിലോമീറ്റോളം ദൈർഘ്യത്തിൽ എല്ലാ ദിശയിലേക്കും റോഡ് താത്ക്കാലികമായി അടയ്ക്കുകയാണെന്ന് പബ്ലിക് വർക്ക്‌സ് അഥോറിറ്റി അഷ്ഗൽ അറിയിച്ചു. ഇന്നു മുതൽ ബ്ലോക്ക് ചെയ്യുന്ന റോഡ് ഡിസംബർ 31നാണ് ഇനി തുറക്കുക.
സൽവ റോഡിൽ മറ്റു ഭാഗങ്ങളിൽ പതിവു പോലെ ഗതാഗതം അനുവദിക്കുന്നതായിരിക്കും. പുതിയ ഓർബിറ്റ് ഹൈവേ ആൻഡ് ട്രക്ക് റൂട്ട് പ്രൊജക്ടിന്റെ ഭാഗമായി പുതിയ ജംഗ്ഷൻ 7 നിർമ്മാണ പ്രവർത്തികൾക്കാണ് റോഡ് താത്ക്കാലികമായി അടയ്ക്കുന്നത്.
റോഡ് അടച്ചത് സൂചിപ്പിക്കുന്നതിനായി അഷ്ഗൽ എല്ലാ ദിശയിലും സൈൻ ബോർഡുകൾ സ്ഥാപിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് യാത്രക്കാർ സ്പീഡ് ലിമിറ്റ് കൃത്യമായി പാലിക്കണമെന്നും സുരക്ഷിത യാത്രയ്ക്ക് റോഡ് മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Next Story