- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ സിവിൽ ഡിഫൻസ് റൗണ്ട് എബൗട്ടിൽ ഗതാഗത നിയന്ത്രണം; 26 വരെ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം അറിയാം
ദോഹ: ഇന്ന് മുതൽ സിവിൽ ഡിഫൻസ് റൗണ്ട് എബൗട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തിയിരിക്കുന്നു. ഇന്ന് രാവിലെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചത്. വെള്ളിയാഴ്ച വരെയാണ് നിയന്ത്രണം. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഖലീഫ ഇന്റർസെക്ഷനിൽ നിന്നും വരുമ്പോൾ ഇടതു വശത്തെ അൽ ബിദ ഇന്റർസെക്ഷനിലേക്കുള്ള റോഡാണ് അടക്കുന്നത്. വലതു വശത്തെ മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിലേക്കുള്ള റോഡും (ബിൻഉമ്രാനിലേക്കുള്ള) ഒനൈസ സ്ട്രീറ്റിലേക്കുള്ള മധ്യപാതയും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. ഒനൈസ സ്ട്രീറ്റിൽ നിന്നും വരുമ്പോൾ ഇടതു വശത്തെ മെഡിക്കൽസിറ്റി ഇന്റർസെ ക്ഷനിലേക്കുള്ള റോഡാണ് അടക്കുന്നത്. വലതു വശത്തെ അൽബിദ ഇന്റർസെക്ഷനിലേക്കുള്ള റോഡും ഖലീഫ ഇന്റർസെക്ഷനിലേക്കുള്ള മധ്യപാതയും തുറന്നിട്ടുണ്ട്.മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്നും വരുന്നവർ വലതുവശത്തേക്ക് തിരിഞ്ഞ് ഒനൈസ സ്ട്രീറ്റിലേക്ക് പ്രവേശിക്കണം അൽ ബിദ ഇന്റർസെക്ഷനിൽനിന്നും വരുന്നവർവലതു വശത്തേക്ക് തിരിഞ്ഞ് ഖലീഫ ഇന്
ദോഹ: ഇന്ന് മുതൽ സിവിൽ ഡിഫൻസ് റൗണ്ട് എബൗട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടു ത്തിയിരിക്കുന്നു. ഇന്ന് രാവിലെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചത്.
വെള്ളിയാഴ്ച വരെയാണ് നിയന്ത്രണം. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഖലീഫ ഇന്റർസെക്ഷനിൽ നിന്നും വരുമ്പോൾ ഇടതു വശത്തെ അൽ ബിദ ഇന്റർസെക്ഷനിലേക്കുള്ള റോഡാണ് അടക്കുന്നത്. വലതു വശത്തെ മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിലേക്കുള്ള റോഡും (ബിൻഉമ്രാനിലേക്കുള്ള) ഒനൈസ സ്ട്രീറ്റിലേക്കുള്ള മധ്യപാതയും ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.
ഒനൈസ സ്ട്രീറ്റിൽ നിന്നും വരുമ്പോൾ ഇടതു വശത്തെ മെഡിക്കൽസിറ്റി ഇന്റർസെ ക്ഷനിലേക്കുള്ള റോഡാണ് അടക്കുന്നത്. വലതു വശത്തെ അൽബിദ ഇന്റർസെക്ഷനിലേക്കുള്ള റോഡും ഖലീഫ ഇന്റർസെക്ഷനിലേക്കുള്ള മധ്യപാതയും തുറന്നിട്ടുണ്ട്.മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്നും വരുന്നവർ വലതുവശത്തേക്ക് തിരിഞ്ഞ് ഒനൈസ സ്ട്രീറ്റിലേക്ക് പ്രവേശിക്കണം
അൽ ബിദ ഇന്റർസെക്ഷനിൽനിന്നും വരുന്നവർവലതു വശത്തേക്ക് തിരിഞ്ഞ് ഖലീഫ ഇന്റർ സെക്ഷനിലേക്ക് പ്രവേശിക്കണം. സിവിൽ ഡിഫൻസ് റൗണ്ട് എബൗട്ട് സിഗ്‌നൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുന്നതിനാണ് താത്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.