അർക്കൻസാസ്: രണ്ടു വർഷക്കാലം നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്കുശേഷം അർക്കൻസാസ് സംസ്ഥാന തലസ്ഥാനത്തു പത്തു കല്പനകൾ ആലേഖനം ചെയ്തസ്റ്റാച്യു സ്ഥാപിച്ചു.ജൂൺ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യുതലസ്ഥാനത്തിന്റെ സൗത്ത് വെസ്റ്റ് പുൽത്തകിടിയിലാണ്സ്ഥാപിച്ചിരിക്കുന്നത്.

സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സർക്കാറിന്റെ സ്ഥലത്തുസ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്‌സ് നൽകിയതിനെ തുടർന്നാണിത്.

2015 ൽ ഒക്കലഹോമ സുപ്രീംകോടതി സംസ്ഥാന തലസ്ഥാനത്തു സ്ഥിതി ചെയ്തിരുന്നപ്രതിമ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.നികുതി ദായകരുടെ ഒരു പെനി പോലും ഉപയോഗിക്കാതെ പത്തു കല്പനകൾ അടങ്ങിയപ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞതിൽ റിപ്പബ്ലിക്കൻ സെനറ്റർ ജെയ്‌സൺറേപെർട്ട് സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും ലഭിച്ച പിന്തുണ ആവേശകരമായിരുന്നുവെന്നും സെനറ്റർകൂട്ടിചേർത്തു. ട്രമ്പ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇത്തരംകാര്യങ്ങളിൽ വളരെ അനുകൂല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.